Thriuvananthapuram : മെഡിക്കൽ കോളേജ് അധ്യാപകരുടെ (Medical College Teachers) എൻട്രി കേഡറിലെ (Entry Cadre) പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണണമെന്ന് കെജിഎംസിടിഎ (KGMCTA) ആവശ്യപ്പെട്ടു.   എൻട്രി കേഡറിലെ’ ഡോക്ടർമാരുടെ (Doctor) ശമ്പള പരിഷ്കരണ ഉത്തരവിൽ അപാകതകൾ ഉണ്ടെന്ന്  കെജിഎംസിടിഎ സംസ്ഥാന പ്രസിഡന്റ് ഡോ. ബിനോയ്‌ എസും, സെക്രട്ടറി ഡോ. നിർമ്മൽ ഭാസ്കറും ആരോപിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

സാധാരണഗതിയിൽ ശമ്പള പരിഷ്കരണം നടത്തുമ്പോൾ  ശമ്പളം വർധിക്കണ്ടേതുണ്ട് . എന്നാൽ മെഡിക്കൽ എഡ്യൂക്കേഷൻ സർവിസിൽ ജോലിയിൽ പ്രവേശിക്കുന്ന ‘ എൻട്രി കേഡറിലെ’ ഡോക്ടർമാരുടെ  ശമ്പള പരിഷ്കരണ ഉത്തരവിൽ  21% വരെയും കുറയ്ക്കുന്ന  തരത്തിൽ ഉള്ള നീക്കമാണ് ഉള്ളതെന്നും പറഞ്ഞു.


ALSO READ: Mudslide | കനത്ത മഴയിൽ എറണാകുളത്ത് മണ്ണിടിച്ചിൽ; ഒരു മരണം


ഈ ഭീമമായ  കുറവ്, ഭാഗികമായിയെങ്കിലും ഒഴുവാക്കി വന്നിരുന്ന പേർസണൽ പേയും ഇപ്പോൾ നിർത്തലാക്കിയിരിക്കുകയാണ്. അതേപോലെ  കരിയർ അഡ്വാൻസ്മെന്റ് പ്രൊമോഷനു  വേണ്ട പ്രവർത്തിപരിചയം എൻ.എം.സി നിയമങ്ങൾ പ്രകാരം നാല് വർഷം ആണെന്നിരിക്കെ ഈ ഉത്തരവിൽ ഏഴ് വർഷത്തിൽ നിന്നും എട്ടിലേക്ക് ഉയർത്തിയിരിക്കുകയാണ്. സർക്കാർ മെഡിക്കൽ കോളേജുകളെ പൂർണമായി തകർത്തു സ്വകാര്യ ലോബിയെ തഴച്ചു വളർത്താനുള്ള  നടപടിയുടെ ഭാ​ഗമായാണ്  ഈ എൻട്രി കേഡറിലെ ഡോക്ടറുമാരുടെ സ്ഥാനക്കയറ്റ സാധ്യതകൾ മങ്ങിപ്പിക്കുന്നതെന്നും കെജിഎംസിടിഎ കുറ്റപ്പെടുത്തി.  


ALSO READ: Kiifb | സിഎജിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി കിഫ്ബി


കേരളത്തിലെ  ആരോഗ്യ പരിപാലന  മികവിനെ  മോശമായി ബാധിക്കാൻ സാധ്യതയുള്ള ചില പ്രശ്നങ്ങൾ ആരോഗ്യ  വകുപ്പിന്റെ അറിവോടെയോ അല്ലാതെയോ  സംഭവിച്ചുകൊണ്ടിരിക്കുകയാണ്.


മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ ​2006 -ലെ ശമ്പള പരിഷ്കരണത്തിനുശേഷം കേരള സർക്കാരിന്റെ കീഴിൽ ജോലി എടുക്കുന്ന എല്ലാ ഉദ്യഗസ്ഥർക്കും മൂന്നാം തവണ ശമ്പള വർദ്ധനവ്  നടപ്പിലാക്കിയിട്ടും മെഡിക്കൽ കോളേജ് ഡോക്ടറുമാർക്ക്  വളരെ  വൈകിയും  കെ.ജി.എം.സി.ടി.എ - യുടെ  ശ്രമകരമായ  ഇടപെടലുകൾക്ക്  ശേഷം 2020 സെപ്റ്റംബറിൽ മാത്രം  ആണ്  1.1.2016 - ൽ നിലവിൽ  വരേണ്ട   ശമ്പള  പരിഷ്കരണം  പ്രഖ്യാപിച്ചത്.


ALSO READ: Kerala Rain Updates| നിൽക്കാത്ത മഴ, സംസ്ഥാനത്ത് പലയിടത്തും വെള്ളക്കെട്ടുകൾ, അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു


യുവ ഡോക്ടർ മാർക്ക് കടുത്ത തിരിച്ചടി ആയി ആണ്   തസ്തികകൾ ഡൗൺഗ്രേഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. പുതിയ മെഡിക്കൽ കോളേജ് തുടങ്ങിയിട്ട് നിലവിലുള്ള മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരെ അങ്ങോട്ട് പുനർവിന്യസിക്കുന്ന തീരുമാനവും മെഡിക്കൽ കോളേജുകളെ തകർത്ത് സ്വകാര്യ കോർപറേറ്റുകളെ സഹായിക്കാനുള്ള ഇതേ നയത്തിന്റെ ഭാഗമായി കാണാൻ  സാധിക്കുമെന്നും കെജിഎംസിടിഎ ആരോപിച്ചു.


 
മെഡിക്കൽ എഡ്യൂക്കേഷൻ സർവ്വീസും, ഞങ്ങളെ പഠിപ്പിച്ച , ഞങ്ങൾ പഠിപ്പിച്ച വളർത്തിയ മെഡിക്കൽ കോളേജുകളെ ചോര കൊടുത്തും സംരക്ഷിക്കേണ്ടത് കെ.ജി.എം.സി.ടി.എ - യുടെ ഉത്തരവാദിത്വമാണ്. മേൽപ്പറഞ്ഞ വിഷയങ്ങളിൽ ഗൗരവമായതും  സമയ ബന്ധിതമായും  നടപടികൾ ഉണ്ടായില്ലേൽ  കെ.ജി.എം.സി.ടി.എ, ഡിസംബർ 2021 മുതൽ പ്രത്യക്ഷവും കടുത്തതുമായ സമരപരിപാടികളിലേക്ക്  നീങ്ങുമെന്നും വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.