തിരുവനന്തപുരം: കൊവിഡ് കൂട്ട പരിശോധനക്ക് എതിരെ സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ (KGMOA). കൂട്ട പരിശോധന അശാസ്ത്രീയമാണെന്ന് കെജിഎംഒ ആരോപിച്ചു. ഫലം വൈകുന്നത് പ്രതിസന്ധിയാണ്. ഫലം വൈകുന്നത് കൂട്ട പരിശോധനയുടെ ലക്ഷ്യം തകർക്കുകയാണ്. രോ​ഗലക്ഷണം ഉള്ളവരിലേക്കും സമ്പർക്കപ്പട്ടികയിൽ ഉള്ളവരിലേക്കുമായി പരിശോധന ചുരുക്കണം. ലാബ് സൗകര്യം വർധിപ്പിക്കണം. മനുഷ്യ വിഭവ ശേഷി വർധിപ്പിക്കണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട് സംഘടന ചീഫ് സെക്രട്ടറിക്ക് (Chief Secretary) കത്ത് നൽകി.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം, മെഡിക്കൽ പരീക്ഷകൾ മാറ്റിവയ്ക്കരുതെന്ന് ഐഎംഎ ആവശ്യപ്പെട്ടു. കൊവിഡ് (Covid) പ്രോട്ടോകോൾ പാലിച്ച് പരീക്ഷ നടത്തണം. പരീക്ഷ നീട്ടിവച്ചാൽ ജൂനിയർ ഡോക്ടർമാരുടെ അഭാവം ഉണ്ടാകും. ഇത് പ്രതിസന്ധിയുണ്ടാക്കും. വോട്ടെണ്ണൽ ദിവസം കർഫ്യൂ പ്രഖ്യാപിക്കണം. വാക്സിനേഷൻ (Vaccination) പരമാവധി വേ​ഗത്തിൽ പരമാവധി ആളുകളിലേക്ക് എത്തിക്കണം.


ALSO READ: Covid Second Wave: ഇന്ത്യയിൽ ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കണക്കുകൾ ; 3.14 ലക്ഷം പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു


എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ പ്രോട്ടോകോൾ പാലിച്ച് നടത്തണം. തുടങ്ങിവച്ച പരീക്ഷകൾ നിർത്തേണ്ടതില്ല. വിദ്യാർഥികളുടെ ഭാവിയുടെ പ്രശ്നമാണെന്നും ഐഎംഎ അഭിപ്രായപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.