തിരുവനന്തപുരം: മാവേലിക്കര ജില്ലാ ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ മർദിച്ച കേസിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധം (Protest) ശക്തമാക്കാനൊരുങ്ങി കെജിഎംഒഎ. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട്  ഒരുമാസത്തിലേറെയായി കേരള ഗവൺമെൻ്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ നടത്തി വരുന്ന  ഇടപെടലുകളും പ്രതിഷേധങ്ങളും അവഗണിക്കപ്പെട്ടിരിക്കുകയാണെന്ന് കെജിഎംഒഎ (KGMOA) ആരോപിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവം നടന്ന് 40 ദിവസം പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ പൊലീസ് കുറ്റകരമായ അനാസ്ഥ തുടരുകയാണ്. പ്രതികളെ ഉടൻ അറസ്റ്റ് (Arrest) ചെയ്ത് നിയമത്തിന് മുൻപിൽ കൊണ്ടുവരണമെന്ന ആവശ്യമുന്നയിച്ച് കെജിഎംഒഎ നടത്തി വരുന്ന പ്രതിഷേധം കൂടുതൽ ശക്തമാക്കുകയാണ്. ഇത് സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും കെജിഎംഒഎ ഭാരവാഹികൾ അറിയിച്ചു.


ALSO READ: Kerala COVID Update : സംസ്ഥാനത്ത് ഇന്ന് 12,000ത്തിന് മുകളിൽ കോവിഡ് കേസുകൾ, 115 പേർ കോവിഡ് ബാധിച്ച് മരിച്ചു


പ്രതിഷേധത്തിൻ്റെ ഭാഗമായി ജൂൺ 25ന് സംസ്ഥാന വ്യാപകമായി ആരോഗ്യ വകുപ്പിന് (Health Department) കീഴിലുള്ള സ്ഥാപനങ്ങളിൽ സ്പെഷ്യാലിറ്റി ഒപികളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ബഹിഷ്കരിക്കും. 10 മണി മുതൽ 11 മണി വരെ മറ്റു ഒപി സേവനങ്ങളും നിർത്തിവച്ച് എല്ലാ സ്ഥാപനങ്ങളിലും പ്രതിഷേധയോഗങ്ങൾ സംഘടിപ്പിക്കും. അത്യാഹിത വിഭാഗം, അടിയന്തര ശസ്ത്രക്രിയകൾ, ലേബർ റൂം, ഐപി ചികിത്സ, കോവിഡ് ചികിത്സ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവക്ക് മുടക്കമുണ്ടാവില്ലെന്നും കെജിഎംഒഎ വ്യക്തമാക്കി.


കോവിഡ് മഹാമാരിയുടെ കാലത്തുപോലും ഇത്തരം ആക്രമണങ്ങൾ ചെറുക്കാനും നീതി നടപ്പാക്കാനും ഡോക്ടർമാർക്ക് പരസ്യ പ്രതിഷേധത്തിലേക്ക് പോകേണ്ടി വരുന്നത് നിർഭാഗ്യകരമാണ്. വിഷയം കൂടുതൽ സങ്കീർണ്ണമാക്കാതെ പൊലീസുകാരനുൾപ്പെടെയുള്ള പ്രതികളുടെ അറസ്റ്റും മറ്റു നിയമ നടപടികളും എത്രയും വേഗം നടപ്പാക്കണമെന്ന് കെജിഎംഒഎ ആവശ്യപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.