തിരുവനന്തപുരം: ഡിജിറ്റൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്നത് അഞ്ച് പ്രധാന പദ്ധതികളെന്ന് പൊതുവിദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. നിയമസഭയിൽ ധനാഭ്യർഥന ചർച്ചക്ക് മറുപടി പറയവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പദ്ധതികൾ കൈറ്റ് ആണ് നടപ്പാക്കുക.


COMMERCIAL BREAK
SCROLL TO CONTINUE READING

കുട്ടികൾക്ക് നേരിട്ട് അധ്യാപകരുമായി സംവദിക്കാൻ കഴിയുന്ന ജീ-സ്യൂട്ട് പ്ലാറ്റ്ഫോം സജ്ജമാക്കി 412 സ്കൂളുകളിൽ പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പാക്കി വരുന്നുണ്ട്. ഘട്ടംഘട്ടമായി മുഴുവൻ ക്ലാസുകളിലും ഈ സൗകര്യം ഒരുക്കും. ഈ വർഷം തന്നെ സ്വന്തമായുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയറിൽ അധിഷ്ഠിതമായ പ്ലാറ്റ്ഫോം കൈറ്റ് സജ്ജമാക്കും.


ALSO READ: Cpm: ആര്‍.എസ്‌.എസിനെയും ബി. ജെ. പി യെയും പൊതുസമൂഹത്തിന്‌ മുന്നില്‍ തുറന്നു കാണിക്കാന്‍ സ്വാതന്ത്ര്യ ദിനം ഉപയോഗപ്പെടുത്തും-cpm


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ മാതൃകയിൽ ആവിഷ്കരിച്ച 'വിദ്യാകിരണം' പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 38 ലക്ഷത്തിലധികം വരുന്ന കുട്ടികളിൽ സമൂഹിക പങ്കാളിത്തത്തോടെ ഡിജിറ്റൽ ഉപകരണങ്ങൾ ആവശ്യമുള്ള 4.7 ലക്ഷം കുട്ടികൾക്കുള്ള ഉപകരണങ്ങൾ ലഭ്യമാക്കും. എല്ലാ കുട്ടികൾക്കും ഓൺലൈൻ സൗകര്യം ഉറപ്പുവരുത്തും.


കൈറ്റ് - വിക്ടേഴ്സിന്റെ രണ്ടാമത്തെ ചാനൽ ഈ മാസം തന്നെ സജ്ജമാക്കി കൂടുതൽ സമയം ഡിജിറ്റൽ ക്ലാസുകൾ കുട്ടികളിൽ എത്തിക്കുന്നത് ക്രമീകരണം ഉണ്ടാക്കും.


കുട്ടികൾക്ക് ആഹ്ലാദകരമായ ഇംഗ്ലീഷ് പഠനം ഉറപ്പാക്കുന്ന തരത്തിൽ സ്കൂളിലേയും കുട്ടികളുടേയും സാധാരണ ലാപ്ടോപ്പുകളിൽ ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്നതും സ്വതന്ത്ര സോഫ്റ്റ്‌വെയർ അധിഷ്ഠിതവുമായ ഇംഗ്ലീഷ് ലാംഗ്വേജ് ലാബ് ഈവർഷം കൈറ്റ് പുറത്തിറക്കും.


ALSO READ: Vaccine Shortage: വാക്സീൻ പ്രതിസന്ധി രൂക്ഷമായിരിക്കെ സംസ്ഥാനത്ത് ഇന്ന് കൂടുതൽ ഡോസ് എത്തും


സ്കൂളുകളിലെ രണ്ടുലക്ഷത്തോളം കമ്പ്യൂട്ടറുകളിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ മാത്രം ഉപയോഗിക്കുന്നതുകൊണ്ട് ലൈസൻസിനത്തിൽ മാത്രം ഖജനാവിന് 3000 കോടി രൂപ ലാഭിക്കാൻ ആയിട്ടുണ്ട്. ഈ വർഷം വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് എൻ എസ് ക്യു എഫിന്റെ ഭാഗമായുള്ള കോഴ്സുകൾ പൂർണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയറിൽ ലഭ്യമാക്കുന്നതിനും അതിനുള്ള പരിശീലനങ്ങൾ ഓൺലൈനായി നടത്തുന്നതിനും നടപടികൾ സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.