തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഡിജിറ്റൽ ക്ലാസുകളിൽ ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ മാർച്ച് 22ന് അവസാനിക്കും. മാർച്ച് 23 മുതൽ പരീക്ഷ ആരംഭിക്കും. മാർച്ച് 23 മുതൽ പ്ലസ് വൺ വിദ്യാർഥികൾക്കുള്ള ക്ലാസും ആരംഭിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

എട്ടാം ക്ലാസിന്  ഇനി മുതൽ രാവിലെ 7.30 മുതൽ നാല് ക്ലാസുകൾ ഉണ്ടാകും. ഇവ അടുത്ത ദിവസം ഉച്ചയ്ക്ക് രണ്ട് മണിക്ക് കൈറ്റ് വിക്ടേഴ്സ് പ്ലസിൽ പുനസംപ്രേഷണം ഉണ്ടാകും. ഒമ്പതാം ക്ലാസിന് രാവിലെ 9.30 മുതൽ രണ്ട് ക്ലാസുകളും ഉച്ചയ്ക്ക് ഒരു മണിക്ക് പുനസംപ്രേഷണവും ഉണ്ടായിരിക്കും. ഏഴാം ക്ലാസിന് രാവിലെ 10.30 ക്കും പുനസംപ്രേഷണം വൈകുന്നേരം നാലിനും ഉണ്ടായിരിക്കും.


അഞ്ചിന് 11.30 മുതൽ ക്ലാസുകളും വൈകുന്നേരം അഞ്ചിന് പുനസംപ്രേഷണവും ഉണ്ടായിരിക്കും. ആറാം ക്ലാസുകൾ മുൻപ് തന്നെ പൂർത്തിയായിരുന്നു. ഒന്ന്, രണ്ട്, മൂന്ന്, നാല് ക്ലാസുകൾക്ക് 4.30, 3.30, 2.00, 12.30 എന്ന ക്രമത്തിലാണ് ക്ലാസുകൾ. രണ്ടാം ക്ലാസിന് രണ്ട്, മറ്റ് ക്ലാസുകൾക്ക് മൂന്ന് വീതവും ക്ലാസുകൾ ദിവസേന സംപ്രേഷണം ചെയ്യും. ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകൾക്ക് അടുത്ത ദിവസം കൈറ്റ് വിക്ടേഴ്സ് പ്ലസിൽ പുനസംപ്രേഷണം ഉണ്ടാകും. 11.30, 10.30, 9.00, 7.30 എന്നീ സമയങ്ങളിലാണ് പുനസംപ്രേഷണം നടക്കുക.


ബുധൻ മുതൽ വെള്ളി വരെ ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയ്ക്ക് സഹായിക്കുന്ന ക്ലാസുകൾ സംപ്രേഷണം ചെയ്യും. വൈകുന്നേരം ആറ് മണിക്കാണ് സംപ്രേഷണം ചെയ്യുക. ഈ അധ്യയന വർഷത്തെ മുഴുവൻ ക്ലാസുകളും ഈയാഴ്ച തന്നെ ഫസ്റ്റ്ബെൽ പോർട്ടലിൽ ലഭ്യമാക്കുമെന്ന് കൈറ്റ് സിഇഒ കെ. അൻവർ സാദത്ത് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.