ശബരിമല യുവതി പ്രവേശനത്തെ ചൊല്ലി വാദപ്രതിവാദങ്ങള്‍ ഇപ്പോഴും നടക്കുന്ന സാഹചര്യത്തില്‍ തന്‍റെ അഭിപ്രായം രേഖപ്പെടുത്തി പ്രശസ്ത ഗായകന്‍ കെജെ.യേശുദാസ്‌ രംഗത്ത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ശബരിമലയിലെ യുവതി പ്രവേശനത്തെ എതിര്‍ത്താണ് യേശുദാസ് രംഗത്തെത്തിയത്. ശബരിമലയിലെത്തുന്ന അയ്യപ്പന്മാര്‍ക്ക് സ്ത്രീകളെ കണ്ടാല്‍ മനസ്സിന് ചാഞ്ചല്യമുണ്ടാകുമെന്നാണ് യേശുദാസിന്‍റെ വാദം.


ശബരിമലയില്‍ യുവതീ പ്രവേശ വിധിയില്‍ സ്റ്റേ ഇല്ലെങ്കിലും വിശാല ബഞ്ച് പരിഗണിക്കുന്നതുകൊണ്ട് അതുവരെ സ്ത്രീകളോട് കാത്തിരിക്കാന്‍ സുപ്രീംകോടതി അറിയിച്ചതിനു പിന്നാലെയാണ് യേശുദാസിന്‍റെ ഈ പരാമര്‍ശം.


ചെന്നൈയില്‍ ഒരു സംഗീത പരിപാടിക്ക് എത്തിയ യേശുദാസ്‌ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവേയാണ് തന്‍റെ അഭിപ്രായം വ്യക്തമാക്കിയത്. 


സുന്ദരിയായ ഒരു സ്ത്രീയാണ് ശബരിമലയില്‍ വരുന്നത് എന്നുവെച്ച് അയ്യപ്പന്‍ കണ്ണ് തുറന്ന് നോക്കുകയൊന്നുമില്ല. പക്ഷെ ശബരിമലയിലേക്ക് എത്തുന്ന മറ്റ് അയ്യപ്പന്മാര്‍ സ്ത്രീകളെ കാണുന്നത് അവരുടെ മനസ്സില്‍ ചാഞ്ചല്യമുണ്ടാക്കുമെന്നും അതുകൊണ്ടാണ് സ്ത്രീകള്‍ ശബരിമലയിലേക്ക് പോകണ്ട എന്ന് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.


 മാത്രമല്ല സ്ത്രീകള്‍ക്ക് പോകാന്‍ വേണ്ടി വേറെ എത്രയോ ക്ഷേത്രങ്ങളുണ്ടെന്നും അവിടെയൊക്കെ അവര്‍ക്ക് പോകമാല്ലോയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.