ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള രാജ്യസഭാം​ഗം കെ.കെ ​രാ​ഗേഷ് എം.പിക്ക് കോവിഡ് സ്ഥിരീകരിച്ചു തന്റെ ഫേസ്ബുക്കി പേജിലാണ് അദ്ദേഹം കോവി‍ഡ് പോസിറ്റീവാണെന്ന് വ്യക്തമാക്കിയത്.ഡല്‍ഹി മെഡാന്റ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. രാവിലെ കടുത്ത പനിയും കോവിഡിന്റെ ലക്ഷണങ്ങളും കണ്ടതിനെ തുടര്‍ന്ന് കോവിഡ് ടെസ്റ്റ് ചെയ്തിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: Muralee Thummarukudy Viral Post: മാറ്റമില്ലാത്ത ഇന്ത്യൻ കോഫീഹൗസും,ചുവന്ന മസാലദോശകളും


ഇന്ന് രാവിലെ പരിശോധന ഫലം വന്നപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണെന്ന് പോസ്റ്റിൽ പറയുന്നു. ഹോസ്പിറ്റലില്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം വിശ്രമത്തിലാണ് കെ.കെ. രാഗേഷ്. കഴിഞ്ഞ ദിവസങ്ങളില്‍ തന്നോടൊപ്പം ഇടപഴകിയ എല്ലാവരും ശ്രദ്ധിക്കണമെന്നും  അദ്ദേഹം ഫേസ്ബുക്ക്(facebook) പോസ്റ്റില്‍ അഭ്യര്‍ത്ഥിച്ചു.


ALSO READ: PM MODI: മന്‍ കി ബാത്തില്‍ പ്രധാനമന്ത്രിയുടെ അഭിനന്ദനം നേടിയ ആ കോട്ടയം കാരൻ


കഴിഞ്ഞ രണ്ടുമാസത്തോളമായി കർഷകസമരത്തിന്റെ കൂടെയായിരുന്നു. പതിനായിരങ്ങൾ പങ്കെടുത്ത പൊതുയോഗങ്ങൾ, റാലികൾ.. ആഴ്ചകൾ ഇടവിട്ട് കോവിഡ്(covid) ടെസ്റ്റ് നടത്തിയിരുന്നുവെങ്കിലും റിപ്പബ്ലിക് ദിന കർഷക പരേഡിൽ പങ്കെടുത്തതിനുശേഷം നടത്തിയ ടെസ്റ്റിലും നെഗറ്റീവ് ആയിരുന്നു റിസൾട്ട്. ഗാസിപ്പൂർ ബോർഡറിൽ കഴിഞ്ഞ ദിവസം  ആർ.എസ്.എസ് ഉം പോലീസും ചേർന്ന് സമരത്തെ തകർക്കാൻ ശ്രമിച്ചപ്പോൾ ശക്തമായ ചെറുത്ത് നിൽപ്പ് നടത്തിയവർക്കൊപ്പം അവിടെയുണ്ടായിരുന്നു- അദ്ദേഹം പോസ്റ്റിൽ പറയുന്നു.


 


പോസിറ്റിന്റെ പൂർണരൂപം