തി​രു​വ​ന​ന്ത​പു​രം: ഭർത്താവ് ടി.പി ചന്ദ്രശേഖരൻറെ ബാഡ്ജ് ധരിച്ചെത്തി സത്യപ്രതിഞ്ജ ചെയ്ത വടകര എം.എൽ.എ കെ.കെ രമയുടെ നടപടിക്കെതിരെ സ്പീക്കറിന് പരാതി. സംഭവത്തിൽ എം.എൽ.എയുടേത് സത്യപ്രതിഞ്ജ ലംഘനമാണോ എന്ന് പരിശോധിക്കുമെന്ന് സ്പീക്കർ എം.ബി രാജേഷ് വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

നി​യ​മ​സ​ഭ​യു​ടെ പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങളിൽ ഇ​ത്ത​രത്തിലുള്ള നടപടികൾ പാടില്ലെന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​താ​ണ്. അ​ത് പൊ​തു​വി​ല്‍ എ​ല്ലാ അം​ഗ​ങ്ങ​ളും പാ​ലി​ക്കേ​ണ്ട​താ​ണെ​ന്നും സ്പീ​ക്ക​ര്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. വിഷയത്തിന് പിന്നിൽ സി.പി.എം ആണെന്നാണ് സൂചന.


ALSO READ: KTU എല്ലാ കോഴ്സിന്റെയും അവസാന Semester പരീക്ഷ ജൂൺ 15 മുതൽ നടത്തും, പരീക്ഷകൾ ഓൺലൈനിലൂടെയെന്ന് മുഖ്യമന്ത്രി


എം​എ​ല്‍​എ​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞാ വേ​ള​യി​ലാ​ണ് കെ.​കെ. ര​മ ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ചി​ത്രം പ​തി​ച്ച ബാ​ഡ്ജു​മാ​യി നി​യ​മ​സ​ഭ​യി​ല്‍ എ​ത്തി​യ​ത്. ഇ​തി​നെ​തി​രേ​യാ​ണ് സ്പീ​ക്ക​ര്‍​ക്ക് പ​രാ​തി ല​ഭി​ച്ച​ത്. അതേസമയം വടകരയിൽ നിന്നും യു.ഡി.എഫ് പിന്തുണയോടെ മികച്ച വിജയം നേടിയ രമ പ്രത്യേക ബ്ലോക്കായി നിയമസഭയിൽ ഇരിക്കുമെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു.


ALSO READ: സംസ്ഥാനത്തെ സ്കൂളുകളും കോളജുകളും ജൂൺ ഒന്നിന് തുറക്കും; പ്രവേശനോത്സവവും ക്ലാസുകളും ഓൺലൈനിൽ


രമയോടുള്ള പരസ്യമായ എതിർപ്പ് സി.പി.എമ്മിൽ പലരും പരസ്യമായി പ്രകടിപ്പിച്ചിരുന്നു. സി.പി.എമ്മിനുള്ള പരസ്യമായ പ്രതിരോധം എന്ന നിലയിലായിരിക്കും നിയമസഭയിൽ രമയുടെ പ്രവർത്തനം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.