Nipah virus: പെട്ടെന്നുള്ള ഇടപെടല്‍ ആവശ്യമെന്ന് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ
സമ്പര്‍ക്കത്തിൽ ഉണ്ടായിരുന്നവരെ കണ്ടെത്തുകയാണ് പ്രധാനം. അതിന് സാധിച്ചാല്‍ നിപ വ്യാപനം ഒഴിവാക്കാനാകുമെന്നും കെ കെ ശൈലജ പറഞ്ഞു.
തിരുവനന്തപുരം: നിപ (Nipah Virus) വ്യാപനത്തില്‍ പെട്ടെന്നുള്ള ഇടപെടല്‍ ആവശ്യമെന്ന് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ. സമ്പര്‍ക്കത്തിൽ ഉണ്ടായിരുന്നവരെ കണ്ടെത്തുകയാണ് പ്രധാനം. അതിന് സാധിച്ചാല്‍ നിപ വ്യാപനം ഒഴിവാക്കാനാകുമെന്നും കെ കെ ശൈലജ (KK Shailaja) പറഞ്ഞു.
അധികം പകർച്ചയില്ലാതെ നിപയെ നമുക്ക് തടയാനാകുമെന്ന് കെ കെ ശൈലജ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. വീണ്ടും രോഗം വരാനുള്ള സാധ്യത വിദഗ്ധർ മുൻകൂട്ടി കണ്ടതാണ്. മുൻപ് ഉണ്ടായിരുന്ന വിദഗ്ധ സംഘം ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. കണ്ണൂരിലും ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. ലക്ഷണങ്ങൾ കണ്ടാൽ അറിയിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു.
അതേസമയം, നിപ വൈറസ് സംബന്ധിച്ച വിവരങ്ങൾ പങ്കുവയ്ക്കുന്നതിനും സംശയ നിവാരണത്തിനും പ്രത്യേകം കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് (Veena George) അറിയിച്ചു. 0495 238 2500, 2382800 എന്നിവയാണ് നമ്പരുകൾ. സംശയങ്ങൾ, വിവരങ്ങൾ എല്ലാം പൊതുജനങ്ങൾക്ക് പങ്കുവെയക്കാം, ഗസ്റ്റ്ഹൗസ് കേന്ദ്രീകരിച്ച് പ്രത്യേകം കൺട്രോൾ റൂമുകൾ തുറക്കും. ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ പ്രത്യേകം സംവിധാനം ഒരുക്കും. പരിചയ സമ്പന്നരായ ഡോക്ടർമാരും നഴ്സുമാരും ആയിരിക്കും ചികിത്സ നടത്തുക. മരിച്ച കുട്ടിയുടെ വീട്ടിലെ ആടിനും അസുഖം വന്നിരുന്നു. ഇക്കാര്യവും പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...