`ഇയാൾ നമ്മളെ കുഴപ്പത്തിലാക്കും”; കെ.ടി.ജലീലിനെക്കുറിച്ചുള്ള കെ.കെ.ശൈലജയുടെ ആശങ്ക പുറത്ത്
ഒന്നാം പിണറായി സര്‍ക്കാരില്‍ നിന്ന് ജലീലിന് രാജിവെക്കേണ്ടി വന്നത് ലോകായുക്ത വിധിയെ തുടര്‍ന്നാണ്
തിരുവനന്തപുരം : നിയമസഭയില്‍ പ്രസംഗിക്കാനെഴുന്നേറ്റ കെ.ടി ജലീലിനെക്കുറിച്ചുള്ള കെ.കെ.ശൈലജയുടെ ആശങ്ക പുറത്ത്. നിയമസഭയില്‍ ലോകായുക്ത നിയമഭേദഗതി ചര്‍ച്ചക്കിടെ കെ.ടി ജലീല്‍ പ്രസംഗിക്കാന്‍ തുടങ്ങുമ്പോഴാണ് ശൈലജയുടെ '' 'ഇയാൾ നമ്മളെ കുഴപ്പത്തിലാക്കും'' എന്നുളള ആത്മഗതം മൈക്ക് ഓഫാക്കാന്‍ വൈകിയതാണ് ശൈലജയുടെ ആത്മഗതം പരസ്യമാകാന്‍ കാരണമായത്.
ലോകായുക്ത നിയമഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ചയ്ക്കിടെ കെ.ടി.ജലീല്‍ സംസാരിക്കാന്‍ ഇടപെട്ട ഘട്ടത്തിലായിരുന്നു ശൈലജയുടെ ഈ ആത്മഗതം. അതേസമയം ലോകായുക്ത നിയമഭേദഗതി ചര്‍ച്ചയില്‍ ശൈലജ സംസാരിച്ച് പൂര്‍ത്തിയാകുമ്പോഴേക്കും ജലീല്‍ സംസാരിക്കാന്‍ എഴുന്നേറ്റിരുന്നു. ഇതോടെ ജലീലിന് വഴങ്ങി സീറ്റില്‍ ഇരിക്കുന്നതിനിടെയാണ് മൈക്ക് ഓണ്‍ ആണെന്ന കാര്യം ശ്രദ്ധിക്കാതെയുള്ള ശൈലജയുടെ ആത്മഗതം .
ഒന്നാം പിണറായി സര്‍ക്കാരില്‍ നിന്ന് ജലീലിന് രാജിവെക്കേണ്ടി വന്നത് ലോകായുക്ത വിധിയെ തുടര്‍ന്നാണ് . താന്‍ ലോകായുക്ത മൂലം അനുവഭിച്ച ദുരിതങ്ങളെ പറ്റി സംസാരിക്കാന്‍ സഭയിൽ എഴുന്നേറ്റപ്പോഴാണ് ശൈലയുടെ 'ഇയാൾ നമ്മളെ കുഴപ്പത്തിലാക്കും എന്ന ആത്മഗതം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...