KM Shaji: വരവിനേക്കാൾ കൂടുതൽ സമ്പാദ്യം ഷാജിക്കുണ്ടെന്ന് വിജിലൻസ് ഒൻപത് വർഷം കൊണ്ട് . 2,03,80,557 കോടി രൂപയുടെ സമ്പാദ്യം
88,57,452 രൂപയായിരുന്നു ഷാജിയുടെ വരുമാനം. 2,03,80,557 കോടി രൂപയായി
കൊച്ചി: കെ.എം ഷാജിക്ക് (KM Shaji) വരവിനേക്കാൾ കൂടുചതൽ സ്വത്തുക്കൾ അനധികൃതമായുണ്ടെന്നാ് വിജിലൻസ്. ഒൻപത് വർഷത്തിനുള്ളിൽ ഷാജിയുടെ വരുമാനത്തിലെ വർധന കണക്കിലെടുത്താണ് വിജിലൻസ് വെളിപ്പെടുത്തൽ. കെ.എം. ഷാജിക്കെതിരായി സമർപ്പിച്ചി വിജിലൻസ് അന്വേഷണ റിപ്പോർട്ടിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ അഴീക്കോട്ടെ യുഡിഎഫ് (Udf) സ്ഥാനാര്‍ത്ഥി കൂടിയാണ് കെ എം ഷാജി. 166% മാണ് ഷാജിയുടെ ആകെ അനധികൃത സ്വത്തായി കണ്ടെത്തിയിരിക്കുന്നത്. 2011 മുതല്‍ 2020 വരെയുള്ള കാലയളവിലെ വരുമാനത്തിലാണ് വന്‍ വര്‍ദ്ധനവും വിജിലൻസ് ചൂണ്ടിക്കാണിക്കുന്നു.
ALSO READ: ക്ഷയരോഗനിവാരണത്തിന് കേരളം മികച്ച മാതൃക: കേരളത്തിന് കേന്ദ്രസർക്കാരിൻറെ അവാർഡ്
ഇക്കാലയളവിൽ 88,57,452 രൂപയായിരുന്നു ഷാജിയുടെ വരുമാനം. 2,03,80,557 കോടി രൂപയുടെ സമ്പാദ്യം പല വഴിയിലായി ഒൻപത് വർഷത്തിനിടയിൽ ഉണ്ടാക്കിയിട്ടുണ്ടെന്ന് വിജിലൻസ് വ്യക്തമാക്കുന്നു. അതേസമയം എം.എൽ.എക്കെതിരെ (MLA) പ്രഥമദൃഷ്ട്യാ കേസെടുക്കാനാവുമെന്നും വിജിലൻസ് കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
എഎല്‍എയ്‌ക്കെതിരെ പ്രഥമദൃഷ്ട്യാ കേസെടുക്കാന്‍ തെളിവുണ്ടെന്നും കഴിഞ്ഞ ദിവസം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് (Vigilance) പറയുന്നു.വരവിൽ കവിഞ്ഞ് ഷാജിക്ക് അനധികൃതമായി സ്വത്തുണ്ടെന്ന് കാണിച്ച് അഭിഭാഷകനായ എം.ആർ ഹരീഷാണ് കോടതിയെ സമീപിച്ചത്. വിജിലൻസ് സ്പെഷ്യൽ യൂണിറ്റ് എസ്പി എസ് ശശീധരന്റെ നേതൃത്വത്തിലാണ് കേസിൽ പ്രാഥമികാന്വേഷണം നടത്തിയത്.
തിരഞ്ഞെടുപ്പിനായി നല്‍കിയ സത്യവാങ്മൂലത്തിലും പൊരുത്തക്കേടുകളുണ്ട്. ഷാജിയുടെ പേരിലുള്ള നിർമ്മാണ ചിലവ് കണക്കിൽ കാണിച്ചിരിക്കുന്ന തുകയും തമ്മിൽ വലിയ അന്തരമുണ്ടെന്നാണ് വിജിലൻസിൻറെ കണ്ടെത്തൽ.
നിര്‍മാണ മേഖലയിലെ വിദഗ്ധരുമായി സംസാരിച്ചപ്പോള്‍ നാലുകോടി രൂപയെങ്കിലും വരുമെന്ന് ബോധ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് കോടതിയെ സമീപിച്ചതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. കെ എം ഷാജി ഉള്‍പ്പെടെയുള്ളവരെ വിജിലന്‍സ് വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.