എംബിഎ പ്രവേശന പരീക്ഷയായ കെമാറ്റിന്റെ (KMAT 2023) ഉത്തര സൂചിക പുറത്ത് വിട്ടു. സംസ്ഥാന എൻട്രൻസ് പരീക്ഷ കമ്മീഷണറാണ് കെമാറ്റ് 2023ന്റെ രണ്ടാം സെക്ഷൻ ഉത്തര സൂചിക പുറത്ത് വിട്ടത്. സംസ്ഥാന പ്രവേശന പരീക്ഷ കമ്മീഷണറുടെ വെബ്സൈറ്റിലൂടെ ഉത്തരസൂചിക ലഭിക്കുന്നതാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്തെ എംബിഎ പ്രവേശനത്തിനുള്ള എൻട്രൻസ് പരീക്ഷയാണ് കെമാറ്റ്. കഴിഞ്ഞ ദിവസം ജൂലൈ രണ്ടിനാണ് പരീക്ഷ സംഘടിപ്പിച്ചത്. കമ്മീഷറേറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിച്ച ഉത്തര സൂചിക ഡൌൺലോഡ് ചെയ്യാൻ സാധിക്കുന്നതാണ്. പിഡിഎഫ് ഫോർമാറ്റിലാണ് ഉത്തര സൂചിക ലഭിക്കുക. ഇതിനായി പ്രത്യേകം ലോഗ് ഇൻ ചെയ്യേണ്ട ആവശ്യവുമില്ല. ചോദ്യവും അതിന്റെ കൃത്യമായി ഉത്തരമായ ഓപ്ഷനുമാണ് സൂചികയിൽ നൽകുന്നത്.


ALSO READ : ഇനി ആർ.സി.ബുക്കും സ്മാർട്ടാകും; ഇടനിലക്കാർക്ക് വിട


കെമാറ്റ് ഉത്തര സൂചിക എങ്ങനെ നേടാം?


1. cee.kerala.gov.in എന്ന പ്രവേശന പരീക്ഷ കമ്മീഷണറേറ്റിന്റെ വെബ്സൈറ്റിൽ പ്രവേശിക്കുക.


2. ആ പേജിൽ തന്നെ KMAT 2023 രണ്ടാം സെക്ഷൻന്റെ വിവരങ്ങൾ ലഭ്യമാണ്. അതിൽ തുറക്കുക


3. ഇടത് വശത്തായി ഉത്തര സൂചികയ്ക്കുള്ള (Answer Key) ലിങ്ക് ലഭിക്കുന്നതാണ്.


4. പിഡിഎഫ് ഫൈയലായിട്ടാണ് ലഭിക്കുക. അത് ഡൌൺലോഡ് ചെയ്ത് നിങ്ങൾക്ക് ലഭിക്കാൻ സാധ്യതയുള്ള മാർക്ക് കണക്ക് കൂട്ടാൻ സാധിക്കുന്നതാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.