Online service for vehicle registration: ഇനി ആർ.സി.ബുക്കും സ്മാർട്ടാകും; ഇടനിലക്കാർക്ക് വിട

Online service for vehicle registration in kerala: ഇതോടെ വാഹന രെജിസ്ട്രേഷൻ പ്രക്രിയയിലെ ഇടനിലക്കാരുടെ അനിയന്ത്രിതമായ ഇടപെടലുകൾക്കാണ് പരിഹാരം ഉണ്ടാകുന്നത്.  

Written by - Zee Malayalam News Desk | Last Updated : Jul 3, 2023, 01:57 PM IST
  • ഓണ്‍ലൈനിലൂടെ ഓഫീസുകൾ വഴി ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും തേവരയിലെ കേന്ദ്രത്തില്‍നിന്ന് ആര്‍.സി. അച്ചടിച്ച് വിതരണം നടത്തുക.
  • ഡ്രൈവിങ് ലൈസന്‍സ് മാതൃകയില്‍ നമ്മുടെ പേഴ്സിൽ ഒതുങ്ങി നിൽക്കുന്ന തരത്തിൽ പെറ്റ് ജി കാര്‍ഡിലേക്ക് ആര്‍.സി.യും മാറും. എ.ടി.എം. കാര്‍ഡിന്റെ വലുപ്പമാണുണ്ടാകുക.
Online service for vehicle registration: ഇനി ആർ.സി.ബുക്കും സ്മാർട്ടാകും; ഇടനിലക്കാർക്ക് വിട

തിരുവനന്തപുരം: ലൈസൻസിന് പിന്നാലെ സ്മാർട്ടാകാൻ ഒരുങ്ങുകയാണ് സംസ്ഥാനത്തെ വാഹനരജിസ്ട്രേഷന്‍രേഖയും. ഇനി ഇടനിലക്കാരുടെ കൈകടത്തലില്ലാത്ത കേന്ദ്രീകൃത സംവിധാനത്തിലേക്ക് ആർ.സി.ബുക്കും മാറും. എറണാകുളം തേവരയില്‍നിന്ന് രണ്ടാഴ്ചയ്ക്കുള്ളില്‍ സ്മാര്‍ട്ട് ലൈസന്‍സ് മാതൃകയില്‍  വാഹനങ്ങളുടെ ആര്‍.സി. (രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്) വിതരണം ആരംഭിക്കും. ഓണ്‍ലൈനിലൂടെ ഓഫീസുകൾ വഴി ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും തേവരയിലെ കേന്ദ്രത്തില്‍നിന്ന് ആര്‍.സി. അച്ചടിച്ച് വിതരണം നടത്തുക.

ഡ്രൈവിങ് ലൈസന്‍സ് മാതൃകയില്‍ നമ്മുടെ പേഴ്സിൽ ഒതുങ്ങി നിൽക്കുന്ന തരത്തിൽ പെറ്റ് ജി കാര്‍ഡിലേക്ക് ആര്‍.സി.യും മാറും. എ.ടി.എം. കാര്‍ഡിന്റെ വലുപ്പമാണുണ്ടാകുക. നിലവില്‍ അതത് ഓഫീസുകളില്‍നിന്നും പ്ലാസ്റ്റിക് ലാമിനേറ്റഡ് കാര്‍ഡുകളാണ് നല്‍കുന്നത്. ഇത്തരത്തിൽ കേന്ദ്രീകൃത സംവിധാനത്തിലേക്ക് മാറുന്നതോടെ ഇടനിലക്കാർ ഏൽപ്പിക്കുന്ന അപേക്ഷകൾ പെട്ടെന്ന് തീർപ്പാക്കി നൽകുന്നുവെന്ന പരാതിക്കാണ് പരിഹാരമുണ്ടാകുന്നത്. മോട്ടോര്‍വാഹനവകുപ്പ് ഓഫീസുകളിലെ വലിയൊരു ജോലിഭാരവും ഇതോടെ കുറയും.

ALSO READ: എന്ത് രസാ...ടീച്ചറുടെ പാട്ടിന് താളം പിടിച്ച് അഞ്ചാംക്ലാസ്സുകാരൻ, വീഡിയോ വൈറൽ

ലാമിനേറ്റഡ് കാര്‍ഡുകള്‍ തയ്യാറാക്കാനും തപാലില്‍ അയക്കാനും നിയോഗിച്ച ജീവനക്കാരെ ഇനി മറ്റുജോലികളിലേക്ക് വിന്യസിക്കാനാകും. ഡ്രൈവിങ് ലൈസന്‍സ് അച്ചടി തേവരയിലേക്ക് മാറ്റിയത് ഏപ്രില്‍ 21 മുതലാണ്. ദിവസം 25,000 ലൈസന്‍സുകള്‍വരെ അച്ചടിക്കുന്നുണ്ട്. ഓഫീസുകളില്‍നിന്ന് നേരിട്ടുനല്‍കിയിരുന്നപ്പോള്‍ ദിവസം പരമാവധി 5000 ലൈസന്‍സുകളാണ് നല്‍കിയിരുന്നത്. നിലവിലുള്ള ലൈസന്‍സുകള്‍ പെറ്റ് ജി കാര്‍ഡിലേക്ക് മാറാന്‍ ഒരുവര്‍ഷത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News