വെറുതേ സിംഹാസനത്തില്‍  ഒന്ന് ഇരുന്നതേയുള്ളൂ ... !! ലോക്‌നാഥ്  ബെഹ്‌റ അവധിയിലല്ല, ഡ്യൂട്ടിയിലാണെന്ന്  KMRL  


COMMERCIAL BREAK
SCROLL TO CONTINUE READING

തിരുവനന്തപുരം:  മുന്‍ ഡിജിപിയും കൊച്ചി മെട്രോ എംഡിയുമായ ലോക്‌നാഥ് ബെഹ്‌റ അവധിയില്‍ പ്രവേശിച്ചിട്ടില്ലെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട്.  


പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലുമായുള്ള ബന്ധത്തിന്‍റെ പേരില്‍ വിവാദത്തിലായ ലോക്‌നാഥ് ബെഹ്‌റ ജോലിക്കെത്തുന്നുണ്ടെന്നും അവധിയില്‍ പ്രവേശിച്ചിട്ടില്ലെന്നുമാണ്  KMRL നല്‍കുന്ന വിശദീകരണം.  ബെഹ്‌റ ഔദ്യോഗിക ആവശ്യത്തിനായി ഒഡീഷയ്ക്ക് പോയെന്നും  KMRL  അറിയിച്ചു.   ഒക്ടോബര്‍ ഒന്ന്, നാല് തീയതികളിലാണ് അഡ്മിനിസ്ട്രേറ്റീവ് അഭിമുഖമെന്നുമാണ് റിപ്പോര്‍ട്ട്.  


മോന്‍സണ്‍ മാവുങ്കലുമായുള്ള ബന്ധത്തിന്‍റെ പേരില്‍  വിവാദത്തിലായ പശ്ചാത്തലത്തില്‍ കേസ് അന്വേഷണം പൂര്‍ത്തിയാകുന്നതുവരെയെങ്കിലും ബെഹ്റയെ മാറ്റിനിര്‍ത്തണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് അദ്ദേഹം ഓഫീസിലെത്തുന്നില്ലെന്ന വിവരം പുറത്തുവന്നത്. 


Also Read:  Monson Mavunkal : പുരാവസ്തുക്കൾ ഇപ്പോൾ 2 തരം ഒന്ന് ഒറിജിനൽ രണ്ട് മെയ്ഡ് ഇൻ മാവുങ്കൽ, അറിയാം കേരളം തിരയുന്ന തട്ടിപ്പ് വീരൻ മോൻസൺ മാവുങ്കല്ലിനെ കുറിച്ച്


മൂന്ന് ദിവസമായി ബെഹ്‌റ ഓഫീസിലെത്തുന്നില്ല എന്നും, അദ്ദേഹം അവധിയിലാണ് എന്നും വാര്‍ത്തകള്‍  ഉയര്‍ന്നിരുന്നു. മോന്‍സണ്‍ മാവുങ്കലിന്‍റെ പുരാവസ്തുശേഖരത്തിലുള്ള സിംഹാസനത്തില്‍  ലോക്‌നാഥ്  ബെഹ്‌റ  ഇരിയ്ക്കുന്ന ചിത്രം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം  അവധിയില്‍ പ്രവേശിച്ചെന്ന തരത്തില്‍  റിപ്പോര്‍ട്ടുകള്‍ വന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.