കെ ഒ എ എക്‌സ്‌പോയ്ക്ക് ഇന്ന് തുടക്കം
സ്പോര്‍ട്സ് മേഖല, സര്‍ക്കാര്‍ വകുപ്പുകള്‍, ആര്‍മി- നേവി- എയര്‍ഫോഴ്‌സ് വിഭാഗങ്ങള്‍, എം. എസ്. എം. ഇ., വി. എസ്.എസ്. സി. വിഭാഗങ്ങള്‍ എന്നിവര്‍ ഒരുക്കുന്ന സ്റ്റാളുകള്‍ ജനങ്ങളില്‍ അതത് മേഖലകളെ കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ഉതകുന്നതാണ്
പ്രഥമ കേരള ഗെയിംസിന്റെ ഭാഗമായി കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന കെ ഒ എ എക്‌സ്‌പോയ്ക്ക് തുടക്കമായി. മെയ് 10 വരെ നീളുന്ന മേളയില്‍ ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വ്യാപാരികള്‍ ഒരുക്കുന്ന 350ലധികം സ്റ്റാളുകളുണ്ട്. കനകക്കുന്ന് കൊട്ടാരത്തിന്റെ പ്രവേശന കവാടത്തിനു സമീപത്തും കൊട്ടാരത്തിന് പുറകിലുമായാണ് സ്റ്റാളുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. സ്പോര്‍ട്സ് എക്സ്പോ, കൊമേഴ്ഷ്യല്‍ സ്റ്റാളുകള്‍, സര്‍ക്കാര്‍ വകുപ്പുകളുടെ സ്റ്റാളുകള്‍, കെട്ടിട നിര്‍മ്മാണ- ഫര്‍ണീച്ചര്‍- ഓട്ടോമൊബൈല്‍- ക്രോക്കറി വസ്തുക്കളുടെ പ്രദര്‍ശനവും വില്‍പനയും, ചെറുകിട വ്യാപാരികളും കര്‍ഷകരും ഒരുക്കുന്ന സ്റ്റാളുകള്‍ തുടങ്ങിയവ എക്‌സ്‌പോയില്‍ ഉള്‍പ്പെട്ടിരിക്കുന്നു.
സ്പോര്‍ട്സ് മേഖല, സര്‍ക്കാര്‍ വകുപ്പുകള്‍, ആര്‍മി- നേവി- എയര്‍ഫോഴ്‌സ് വിഭാഗങ്ങള്‍, എം. എസ്. എം. ഇ., വി. എസ്.എസ്. സി. വിഭാഗങ്ങള്‍ എന്നിവര്‍ ഒരുക്കുന്ന സ്റ്റാളുകള്‍ ജനങ്ങളില്‍ അതത് മേഖലകളെ കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ഉതകുന്നതാണ്. ഇവയ്ക്കെല്ലാം പുറമെ 100 ല്‍ പരം പൂച്ചെടികള്‍ ദൃശ്യ വിസ്മയം തീര്‍ക്കുന്ന പുഷ്പ്പമേള, കേരളത്തിന് അകത്തും പുറത്തുമുള്ള കര്‍ഷകര്‍ ഒന്നിച്ച മാമ്പഴമേള, രുചി വൈവിധ്യങ്ങളുമായി കുടുംബശ്രീ ഒരുക്കിയ ഭക്ഷ്യമേള, വളര്‍ത്തു മൃഗങ്ങളുടെ പ്രദര്‍ശന- വിപണനത്തിനായി ഒരുങ്ങിയ പെറ്റ്ഷോ എന്നിവ മേളയുടെ പ്രധാന ആകര്‍ഷണങ്ങളാണ്.
മേളയുടെ എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ കലാസാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. സിത്താര കൃഷ്ണകുമാര്‍, ഹരിചരന്‍, അറിവ് അംബാസ്സ ബാന്‍ഡ്, ആല്‍മരം ബാന്‍ഡ്, അനിത ഷെയ്ഖ്, ചാരു ഹരിചരന്‍, ഹിഷാം അബ്ദുല്‍വഹാബ് എന്നിവര്‍ അവതരിപ്പിക്കുന്ന സംഗീത നിശകള്‍, പ്രസീതയും സംഘവും അവതരിപ്പിക്കുന്ന നടന്‍പാട്ടുകള്‍, ബിനു അടിമാലിയും അരുണ്‍ഗിന്നസും അവതരിപ്പിക്കുന്ന കോമഡി ഷോ, വീവേഴ്‌സ് വില്ലേജ് ഫാഷന്‍ഷോ, ഡിജെ, ബെല്ലിഡാന്‍സ് തുടങ്ങിയ കലാപരിപാടികള്‍ ഒരിടവേളക്ക് ശേഷം കൂടുവിട്ട് പുറത്തിറങ്ങുന്ന പൊതുജനത്തിന് തിരിച്ചു വരവിന്റെ അനുഭൂതി നല്‍കും. 60000 മുതല്‍ 80000 വരെ ആളുകളെയാണ് മേള പ്രതിദിനം പ്രതീക്ഷിക്കുന്നത്.
കായിക മേഖലയെ ശാക്തീകരിക്കുന്നതിനുള്ള ധനസമാഹരണം സാധ്യമാകുക, പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ചെറുകിട തൊഴിലാളികളുടെ വരുമാനം വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കേരള ഒളിമ്പിക് അസോസിയേഷന്‍ കെ ഒ എ എക്‌സ്‌പോ 2022 സംഘടിപ്പിച്ചിരിക്കുന്നത്. കോവിഡാനന്തരം വ്യാപാര മേഖലയിലും സാമ്പത്തിക മേഖലയിലും ഉണ്ടായ മാന്ദ്യം പരിഹരിക്കുന്നതിനും മേളയ്ക്ക് സാധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...