മുൻ മിസ് കേരള ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ട വാഹനാപകടം; പോലീസിന് കൂടുതൽ ദൃശ്യങ്ങൾ കൈമാറി ഹോട്ടലുടമ
ചോദ്യം ചെയ്യലിന് എത്തിയപ്പോഴാണ് നമ്പർ 18 ഹോട്ടലുടമ റോയി വയലാട്ടാണ് സിസിടിവി ദൃശ്യങ്ങളടങ്ങിയ ഡിവിആർ പോലീസിന് കൈമാറിയത്.
കൊച്ചി: മുൻ മിസ് കേരളയും റണ്ണറപ്പും ഉൾപ്പെടെ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ അപകടവുമായി (Accident) ബന്ധപ്പെട്ട കേസിൽ ഹോട്ടലുടമ ഡിവിആർ പോലീസിന് (Police) കൈമാറി. ചോദ്യം ചെയ്യലിന് എത്തിയപ്പോഴാണ് നമ്പർ 18 ഹോട്ടലുടമ റോയി വയലാട്ടാണ് സിസിടിവി ദൃശ്യങ്ങളടങ്ങിയ ഡിവിആർ പോലീസിന് കൈമാറിയത്.
എന്നാൽ, ഹോട്ടലിലെ ദൃശ്യങ്ങൾ അടങ്ങിയ മറ്റൊരു ഡിവിആർ കൂടിയുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇതും ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ഹാജരാക്കാമെന്ന് റോയ് അറിയിച്ചു. അപകടത്തിൽപ്പെട്ട കാറിനെ ഔഡി കാർ പിന്തുടർന്നതായി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഔഡി കാറിന്റെ ഡ്രൈവറായ സൈജുവിനെ പോലീസ് ചോദ്യം ചെയ്തിരുന്നു.
സൈജു അപകടത്തിന് ശേഷം റോയിയെയും ഹോട്ടലിലെ മറ്റ് ജീവനക്കാരെയും ഫോൺ വിളിച്ചിരുന്നതായും പോലീസ് കണ്ടെത്തി. റോയിയുടെ ഹോട്ടലിൽ നടത്തിയ ഡിജെ പാർട്ടിക്കിടെ വാക്കുതർക്കം ഉണ്ടായതായും വിവരമുണ്ട്. എന്തിനാണ് ഡിജെ പാർട്ടി നടന്ന ഹാളിലെ ദൃശ്യങ്ങൾ മാറ്റിയത്. അൻസി കബീറിനേയും സുഹൃത്തുക്കളെയും പിന്തുടർന്നത് എന്തിനാണ് എന്നീ കാര്യങ്ങളിലാണ് പോലീസ് ഇപ്പോൾ അന്വേഷണം നടത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...