Kochi–Mattupetty Seaplane: സീ പ്ലെയിന്‍ സര്‍വ്വീസില്‍ ആശങ്ക അറിയിച്ച് വനം വകുപ്പ് രംഗത്ത്; പദ്ധതിക്ക് തുരങ്കം വെക്കാന്‍ നോക്കണ്ടെന്ന് മന്ത്രി
Kochi Mattupetty seaplane Service: മാട്ടുപ്പെട്ടി ആനകളുടെ വിഹാര കേന്ദ്രമാണെന്നും ജലാശയത്തിലെ ലാന്റിംഗ് ആനകള്‍ക്ക് തിരിച്ചടിയാകുമെന്നും ഈ വിഷയം ജോയിന്റ് ഇന്‍സ്‌പെക്ഷന്‍ സമയത്ത് നേരിട്ട് അറിയിച്ചതാണന്നും വനം വകുപ്പ് വ്യക്തമാക്കി.
ഇടുക്കി: സീ പ്ലെയിന്‍ സര്‍വ്വീസില്‍ ആശങ്ക അറിയിച്ച് വനം വകുപ്പ്. മാട്ടുപ്പെട്ടി ആനകളുടെ വിഹാര കേന്ദ്രമാണെന്നും ജലാശയത്തിലെ ലാന്റിംഗ് ആനകള്‍ക്ക് തിരിച്ചടിയാകുമെന്നും ഈ വിഷയം ജോയിന്റ് ഇന്‍സ്‌പെക്ഷന്‍ സമയത്ത് നേരിട്ട് അറിയിച്ചതാണന്നും വനം വകുപ്പ് വ്യക്തമാക്കി. എന്നാല്‍ പദ്ധതിക്ക് തുരങ്കം വെക്കാന്‍ നോക്കണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പ്രതികരിച്ചു.
വനംവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി എംഎം മണിയും രംഗത്തെത്തി. ഇടുക്കിക്ക് അഭിമാന നിമിഷമായിട്ടാണ് ജലവിമാനം മാട്ടുപ്പെട്ടി ജലാശയത്തില്‍ പറന്നിറങ്ങിയത്. പരീക്ഷണ പറക്കലിന് ആവേശോജ്ജ്വലമായ സ്വീകരണം ലഭിച്ചു. പദ്ധതി ടൂറിസം വികസനത്തിന് മുതല്‍കൂട്ടാകുമെന്നാണ് പ്രതീക്ഷ.
ALSO READ: വിനോദ സഞ്ചാരമേഖലയ്ക്ക് പുത്തൻ ചിറക് നൽകി കേരളത്തിന്റെ സീപ്ലെയിൻ
ഈ ഘട്ടത്തിലാണ് സീ പ്ലെയിന്‍ സര്‍വ്വീസില്‍ ആശങ്ക അറിയിച്ച് വനം വകുപ്പ് രംഗത്ത് എത്തിയിട്ടുള്ളത്. മാട്ടുപ്പെട്ടി ആനകളുടെ വിഹാര കേന്ദ്രമാണെന്നും ജലാശയത്തിലെ ലാന്റിംഗ് ആനകള്‍ക്ക് തിരിച്ചടിയാകുമെന്നും ഈ വിഷയം ജോയിന്റ് ഇന്‍സ്‌പെക്ഷന്‍ സമയത്ത് നേരിട്ട് അറിയിച്ചതാണന്നും വനം വകുപ്പ് വ്യക്തമാക്കി. എന്നാല്‍ പദ്ധതിക്ക് തുരങ്കം വെക്കാന്‍ നോക്കണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പ്രതികരിച്ചു.
വനംവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി എംഎം മണിയും രംഗത്തെത്തി. കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ റീജണല്‍ കണക്ടിവിറ്റി സ്‌കീമിലുള്ള പദ്ധതി ഇടുക്കിയിലെ ടൂറിസം മേഖലക്ക് വലിയ ഉണര്‍വേകുമെന്നാണ് കണക്കുകൂട്ടൽ. പരീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ പദ്ധതി വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കാനാണ് ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.