കൊച്ചി: കൊച്ചി മെട്രോയുടെ ഫേസ്ബുക്ക് പേജിൽ എന്നും വ്യത്യസ്തതയാർന്ന നിരവധി പരസ്യങ്ങൾ കാണാറുണ്ട്. ഓരോ ട്രെൻഡ് അനുസരിച്ച് കൊച്ചി മെട്രോയ്ക്ക് വേണ്ടി അതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർ പരസ്യങ്ങൾ ഉണ്ടാക്കാറുണ്ട്. അത്തരത്തിൽ പുതിയ ട്രെൻഡിനൊപ്പം ചേർന്നിരിക്കുകയാണ് കൊച്ചി മെട്രോ ഇപ്പോൾ. ന്നാ താൻ കേസ് കൊട് എന്ന ചിത്രവുമായി ബന്ധപ്പെടുത്തി കൊണ്ടുള്ള പരസ്യമാണ് അധികൃതർ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം റിലീസ് ചെയ്ത ദിവസം അതിന് വേണ്ടി നൽകിയിരുന്ന ഒരു പരസ്യം വിവാദമായിരുന്നു. തിയേറ്ററിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ എന്നായിരുന്നു ആ പത്ര പരസ്യം. ഇത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ സ്റ്റൈലിലുള്ള പരസ്യമാണ് കൊച്ചി മെട്രോയും ഇപ്പോൾ നൽകിയിരിക്കുന്നത്. തിയേറ്ററിലേക്കുള്ള വഴിയിൽ മെട്രോയുണ്ട്, അതുകൊണ്ടു കുഴപ്പമില്ല... ന്നാ പിന്നെ മെട്രോയിൽ പോവാം എന്നാണ് കൊച്ചി മെട്രോയുടെ പുതിയ പോസ്റ്ററിലുള്ളത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ സംഭവം വൈറലായിട്ടുണ്ട്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിട്ടുള്ളത്. രസകരമായ ഒട്ടനവധി കമന്റുകൾ ഈ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. അനുകൂലമായിട്ടും കളിയാക്കിയുമുള്ള കമന്റുകളാണ് ലഭിച്ചിരിക്കുന്നത്.


Also Read: Liger Movie: വിജയ് ദേവരകൊണ്ടയുടെ ലൈഗറിനെതിരെയും ബോയ്‌ക്കോട്ട് ഹാഷ്ടാഗ്; കാരണം കരൺ ജോഹറോ?


 


ചില കമന്റുകൾ


> എന്നാലും വഴി നന്നാക്കൂല


> കേരളം മുഴുവൻ metro ഉള്ളത് കൊണ്ട് ജനങ്ങൾക്ക് ആശ്വാസം.റോഡിൽ കുഴി പേടിക്കേണ്ട.


> പക്ഷെ കുഴി ഇലല്ലോ.....കുഴി ഉണ്ടേൽ ഒരു ത്രിൽ ഉള്ളു


> ഇനി മെട്രോ ബഹിഷ്കരണം


> Troll Malayalam അഡ്മിൻ കയറിപ്പറ്റിയോ Kochi Metroയിൽ


> വോ വേണ്ട ഞങ്ങൾ കെ റയിലിൽ പോക്കോളാം


> മെട്രോയിലേക്കുള്ള വഴിയിൽ കുഴിയുണ്ട്. ന്നാ പിന്നെ വാട്ടർ മെട്രോയിൽ പോകാം.


> കൊച്ചിയിൽ ഉള്ളവർ മാത്രം മൂവി കണ്ടാൽ മതി എന്ന് ആണോ


ഇത്തരത്തിൽ നിരവധി കമന്റുകൾ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. 2.9k ആളുകൾ കൊച്ചി മെട്രോയുടെ പുതിയ പോസ്റ്ററിന് ലൈക്ക് അടിച്ചിട്ടുണ്ട്. അതേസമയം കുഞ്ചാക്കോ ബോബന്റെ ന്നാ താൻ കേസ് കൊട് വമ്പൻ വിജയം നേടി പ്രദർശനം തുടരുകയാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.