വിജയ് ദേവരകൊണ്ട നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ലൈഗർ. ഓഗസ്റ്റ് 25ന് ബിഗ് ബജറ്റ് ചിത്രമായ ലൈഗർ തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഇതിനിടെ ചിത്രം ബോയ്കോട്ട് ചെയ്യണം എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങ് ആയിക്കൊണ്ടിരിക്കുകയാണ്. വിവിധ കാരണങ്ങളാണ് ഈ ഹാഷ്ടാഗിന് കാരണമായി പറയുന്നത്. കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ് ചിത്രത്തിന്റെ നിർമ്മാണ പങ്കാളിയാണെന്നത് ലൈഗർ ബഹിഷ്ക്കരിക്കാനുള്ള ഒരു കാരണമായി പറയുന്നുണ്ട്. ട്വിറ്റർ ഇന്ത്യയുടെ ട്രെൻഡിങ് ലിസ്റ്റിൽ ഹാഷ്ടാഗ് ഇടം പിടിച്ചിട്ടുണ്ട്.
കൂടാതെ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിൽ ബോയ്‌ക്കോട്ട് സംസ്‌കാരത്തെ വിജയ് ദേവരകൊണ്ട വിമര്‍ശിച്ചതും ലൈഗർ ബഹിഷ്ക്കരിക്കണം എന്ന ഹാഷ്ടാഗിന് കാരണമായി ചൂണ്ടിക്കാണിക്കുന്നു. ഇതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്. ലാൽ സിങ് ഛദ്ദ ആമിർ ഖാന്റെ പേരിലാണ് വരുന്നതെങ്കിലും അതിന് പിന്നില്‍ 2000-3000 ആളുകള്‍ ഉണ്ട്,’ എന്നാണ് ദേവരകൊണ്ട പറഞ്ഞത്. പ്രമോഷന്റെ ഭാഗമായി വിജയ് ദേവരകൊണ്ട നല്‍കിയ അഭിമുഖത്തില്‍ ടേബിളിന്റെ മുകളില്‍ കാല്‍ കയറ്റി വെച്ച് ബഹുമാനമില്ലാതെ ഇരുന്നതുമെല്ലാം ഒരു കാരണമായി ഹാഷ്ടാഗ് അനുകൂലികൾ പറയുന്നു. നായിക അനന്യ പാണ്ഡെ ‘നെപ്പോ കിഡ്’ ആയത് കൊണ്ടും ലൈഗര്‍ ബഹിഷ്‌കരിക്കണം എന്ന വിദ്വേഷ പ്രചരണങ്ങളും നടക്കുന്നുണ്ട്.
Also Read: "കഴിഞ്ഞ 4 വർഷമായി ഞാൻ ചികിത്സയിലാണ്"; ഡിപ്രഷൻ അവസ്ഥ തുറന്ന് പറഞ്ഞ് ലക്ഷ്മി മേനോൻ
We love south actors for there Humble behaviour but what is this behaviour #VijayDeverakonda lagta h en pe #Bollywood ka pani chad gya h. Not expected from you Sir. #BoycottLiger #BoycottLigerMovie #AnanyaPanday #KaranJohar #BoycottKaranJohar https://t.co/8CLFxRp8l0
— Sonika Singh (@sonika_singh511) August 20, 2022
അതേസമയം അടിസ്ഥാന രഹിതമായ ഇത്തരം കാരണങ്ങൾ പറഞ്ഞ് നല്ല സിനിമകളെ തകർക്കരുതെന്നാണ് മറ്റ് ചിലരുടെ നിലപാട്. ബോയ്ക്കോട്ടിലൂടെ ഒരുപാട് പേരുടെ ജോലിയെ ഇല്ലാതാക്കി കളയരുതെന്നും പറയുന്നവരുണ്ട്. പുരി ജഗനാഥ് ആണ് ലൈഗര്‍ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് സിനിമ ചിത്രീകരിച്ചത്. ലൈഗര്‍ മലയാളം ഉള്‍പ്പെടെ മൂന്ന് ഭാഷയില്‍ മൊഴിമാറ്റിയും റിലീസ് ചെയ്യുന്നുണ്ട്. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് കേരളത്തില്‍ ചിത്രം വിതരണം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ഷാരുഖ് ചിത്രം പത്താനും ബോയിക്കോട്ട് ചെയ്യണം എന്ന ഹഷ്ടാഗ് കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പ്രചരിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...