Kochi : ഇന്ത്യയിൽ നിന്ന് യുറോപിലേക്കുള്ള ഫ്ലൈറ്റ് സർവീസുകളുടെ എണ്ണം എയർ ഇന്ത്യ (Air India) വർധിപ്പിക്കുന്നതിന്റെ ഭാഗം കൊച്ചി നെടുമ്പാശ്ശേരിയിൽ (Kochi International Airport) നിന്നുള്ള ലണ്ടണിലേക്കുള്ള ഫ്ലൈറ്റുകളുടെ എണ്ണം വർധിപ്പിച്ചു. ആഴ്ചയിൽ മൂന്ന് സർവീസുകളാണ് കൊച്ചിയിൽ നിന്ന് ലണ്ടണിലേക്ക് (Kochi to London Flight Service) പുറപ്പെടാൻ പോകുന്നത്. നേരത്തെ ആഴ്ചയിൽ ഒരു സർവീസ് മാത്രമായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഓഗസ്റ്റ് 22 മുതലാണ് ബാക്കി പുതിയ മൂന്ന് സർവീസുകൾ ആരംഭിക്കുന്നത്. നിലവിൽ ബുധനാഴ്ച മാത്രമായി പുലർച്ചെ 3.45ന് കൊച്ചിയിലെത്തുന്ന വിമാനം തിരികെ 5.50ന് മടങ്ങുന്ന രീതിയിലാണ്.


ALSO READ : Air Arabia വിമാനം അടിയന്തരമായി Kochi Airport ൽ തിരിച്ചിറക്കി


എന്നാൽ പുതിയ സർവീസുകൾ ദിവസവും സമയവും ഇങ്ങനെ


ഞായർ - പുലർച്ചെ 3 മണിക്ക് കൊച്ചിയിൽ എത്തും, ഉച്ചയ്ക്ക് 1.20ന് തിരികെ ലണ്ടണിലേക്ക്
ബുധൻ - പുലർച്ചെ 3.45ന് കൊച്ചിയിലെത്തും, ഉച്ചയ്ക്ക് 1.20ന് തിരികെ ലണ്ടണിലേക്ക്
വെള്ളി - പുലർച്ചെ 3.45ന് കൊച്ചിയിലെത്തും. ഉച്ചയ്ക്ക് 1.20ന് തിരികെ ലണ്ടണിലേക്ക്


ALSO READ: Covid Vaccine Certificate Correction: വാക്സിൻ സർട്ടിഫിക്കറ്റിൽ തെറ്റ് തിരുത്താം എളുപ്പത്തിൽ 


കൊച്ചിയിൽ നിന്ന് ലണ്ടണിലേക്ക് പത്ത് മണിക്കൂർ ദൈർഘ്യമാണ് ദൂരം. യാത്ര എല്ലാ ബ്രിട്ടണിന്റെ കോവഡ് മാനദണ്ഡങ്ങൾ പാലിച്ച് മാത്രമാണ്. കാരണം ഇന്ത്യ ബ്രിട്ടണിന്റെ ആംബർ പട്ടികയിലുള്ള രാജ്യമാണ് ഇന്ത്യ.


ലണ്ടണിൽ നിന്ന് സർവീസ് വർധിപ്പിച്ച സാഹചര്യത്തിൽ കൂടുതൽ വിനോദസഞ്ചാരികൾ കേരളത്തിലേക്ക് വരുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന ടൂറിസം വകുപ്പ്.


ALSO READ : Travel Ban : Canada ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീട്ടി


അധിക സർവീസ് വെരുമ്പോൾ സംസ്ഥാനത്തിന്റെ ടൂറിസം മേഖലയ്ക്ക് ഉണർവ് ലഭിക്കുമെന്ന് സിയാൽ എംഡി എസ് സുഹാസ് പറഞ്ഞു. കൂടാതെ ഇത്തരത്തിൽ കൂടുതൽ യുറോപ്യൻ നിന്നുള്ള ഫ്ലൈറ്റുകളെ ആകർഷിക്കാൻ ലാൻഡിങ് പാർക്കിങ് ഫീസുകളിൽ ഇളവ് രേഖപ്പെടുത്തിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.