Kodakara Hawala Case: കൊടകര കുഴല്‍പ്പണ കേസില്‍ സതീശന്റെ മൊഴി രേഖപ്പെടുത്തും; തുടരന്വേഷണത്തിൽ തീരുമാനം പിന്നീട്
Kodakara Hawala Case Investigation: സതീശിന്റെ മൊഴിയെടുത്ത ശേഷമാകും കേസിൽ തുടരന്വേഷണം വേണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുക. ഇരിങ്ങാലക്കുട ഡിവൈഎസ്പി രാജുവാണ് അന്വേഷണ ഉദ്യോഗസ്ഥനായി മൊഴി രേഖപ്പെടുത്തുന്നത്.
തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ പുതിയ വെളിപ്പെടുത്തൽ നടത്തിയ ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശന്റെ മൊഴി രേഖപ്പെടുത്തും. സതീശിന്റെ മൊഴിയെടുത്ത ശേഷമാകും കേസിൽ തുടരന്വേഷണം വേണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുക. ഇരിങ്ങാലക്കുട ഡിവൈഎസ്പി രാജുവാണ് അന്വേഷണ ഉദ്യോഗസ്ഥനായി മൊഴി രേഖപ്പെടുത്തുന്നത്.
സതീശിന്റെ മൊഴി പരിശോധിച്ച ശേഷം കോടതിയിൽ വൈകാതെ റിപ്പോർട്ട് സമർപ്പിക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാമിനാണ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല. 2021ൽ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപിക്കായി കേളത്തിലെത്തിച്ച് വിതരണം ചെയ്തത് 41.4 കോടി രൂപയാണെന്ന കേരള പോലീസിന്റെ റിപ്പോർട്ട് കേന്ദ്രതലത്തിൽ അവഗണിച്ചു.
ALSO READ: കൊടകര കുഴൽപ്പണ കേസിൽ വീണ്ടും അന്വേഷണം; മുഖ്യമന്ത്രിയും ഡിജിപിയും കൂടിക്കാഴ്ച നടത്തി
2022 ജൂണിലാണ് കേരള പോലീസ് മേധാവി കേന്ദ്ര ആഭ്യന്തരമന്ത്രാലയം, ഇഡി, ആദായനികുതിവകുപ്പ്, തിരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവയ്ക്ക് റിപ്പോർട്ട് അയച്ചത്. രണ്ടരവർഷമായിട്ടും ഇതിൽ ഒരു നടപടിയും ഉണ്ടായില്ല. കൊടകര ഹവാല സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം മേധാവി വികെ രാജു കൊച്ചിയിലെ ഇഡി ഡെപ്യൂട്ടി ഡയറക്ടർക്കും കത്ത് അയച്ചിരുന്നു.
2021 മാർച്ച് അഞ്ച് മുതൽ ഏപ്രിൽ അഞ്ച് വരെയാണ് 41.4 കോടി രൂപ വിതരണം ചെയ്തതെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. പണം വാങ്ങിയവരും നൽകിയവരും തമ്മിൽ നടത്തിയ ഫോൺ സംഭാഷണങ്ങളുടെ രേഖകളും ഇവർ ഒരേ പ്രദേശത്ത് വന്നതിന്റെ തെളിവുകളും പണം കൈമാറിയതിന്റെ രേഖകളും സഹിതമാണ് റിപ്പോർട്ട് നൽകിയത്. ഇതിൽ നടപടിയും അന്വേഷണവും ഉണ്ടായില്ല. തുടർന്ന് ഇക്കാര്യം സൂചിപ്പിച്ച് 2023 ഓഗസ്റ്റിൽ റിപ്പോർട്ട് അയച്ചെങ്കിലും അതിലും മറുപടിയും നടപടിയും ഉണ്ടായില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.