തിരുവനന്തപുരം : അന്തരിച്ച സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അപമാനിച്ച പോലീസ് എഎസ്ഐക്ക് സസ്പെഷൻ. സിപിഎം ആനികോട് ബ്രാഞ്ച് സെക്രട്ടറിയുടെ പരാതിയിന്മേലാണ് നടപടി. തിരുവനന്തപുരം സിറ്റി മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഉറൂബിനെതിരെയാണ് നടപടി. മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ ഗൺമാനായിരുന്ന ഉറൂബ്.


COMMERCIAL BREAK
SCROLL TO CONTINUE READING

പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പോലീസ് സ്‌റ്റേഷന്‍ സിപിഎം ഉപരോധിച്ചിരുന്നു. കോടിയേരിയുടെ മരണവുമായി ബന്ധപ്പെട്ട് വാട്‌സ് ആപ്പില്‍ അധിക്ഷേപകരമായ പോസ്റ്റും അടിക്കുറിപ്പും പങ്കുവച്ച എം എ ഉറൂബിനെ സസ്‌പെന്റ് ചെയ്യണമെന്ന ആവശ്യപ്പെട്ടായിരുന്നു സിപിഎമ്മിന്റെ ഉപരോധം.


ALSO READ : Kodiyeri Balakrishnan : കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചിരിമുഖം; വിദ്യാർഥി രാഷ്ട്രീയത്തിലൂടെ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക്; ആ കോടിയേരി കാലത്തിന് ഇനി വിട


തിരുവനന്തപുരം മെഡിക്കല്‍ കോളജ് പോലിസ് സ്‌റ്റേഷനില്‍ ജോലി ചെയ്യുന്ന ഉറൂബ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ കോടിയേരി ബാലകൃഷ്ണനെ കൊലപാതകിയെന്ന് വിശേഷിപ്പിച്ചാണ് അധിക്ഷേപകരമായ കുറിപ്പിട്ടത്. കൊയ്ത്തൂര്‍ക്കോണം സ്വദേശിയായ ഉറൂബ് പോത്തന്‍കോട് എല്‍വിഎച്ച്എസ് സ്‌കൂള്‍ പിടിഎ പ്രസിഡന്റ് കൂടിയാണെന്നാണ് ഫേസ്ബുക്ക് കുറിപ്പുകളില്‍ നിന്ന് വ്യക്തമാവുന്നത്.  എൽവിഎച്ച്എസ് പിടിഎ 2021-22 എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ഇയാൾ കോടിയേരി ബാലകൃഷ്ണനെ അധിക്ഷേപിച്ച് കുറിപ്പിട്ടത്. 



 

 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.