ഇടുക്കി: കൊക്കയാറിൽ ഉരുൾപൊട്ടലിൽ കാണാതായ എല്ലാവരുടെയും മൃതദേഹങ്ങൾ (Dead body) കണ്ടെത്തി. മൂന്നര വയസുകാരൻ സച്ചുവിന്റെ മൃതദേഹമാണ് ഇന്ന് നടത്തിയ തെരച്ചിലിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയോടെ അവസാനിപ്പിച്ച തെരച്ചിൽ (Rescue operation) ഇന്ന് രാവിലെ മുതലാണ് പുനരാരംഭിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വീട് ഇടിഞ്ഞുകിടന്നിരുന്ന ഭാ​ഗത്ത് നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. ഇതോടെ കൊക്കയാറിൽ ഉരുൾപൊട്ടി കാണാതായ എല്ലാവരുടെയും മൃതദേഹം കണ്ടെത്തി.


ALSO READ: Heavy rain in Kerala | കാലവർഷക്കെടുതി; ആറ് ദിവസത്തിനിടെ 35 പേർ മരിച്ചതായി സർക്കാർ


കൊക്കയാർ പഞ്ചായത്തിന് സമീപം ഒഴുക്കിൽപ്പെട്ട് കാണാതായ ആൻസി എന്ന വീട്ടമ്മയ്ക്കായി തെരച്ചിൽ തുടരുകയാണ്. സംസ്ഥാനത്ത് അതിശക്തമായ മഴയും മണ്ണിടിച്ചിലും ഉരുൾപൊട്ടലും മൂലം കഴിഞ്ഞ ആറ് ദിവസത്തിനിടെ 35 മരണം സ്ഥിരീകരിച്ചതായി സർക്കാർ വ്യക്തമാക്കി.


കോട്ടയത്ത് 13 പേരും ഇടുക്കിയിൽ ഒൻപത് പേരും, മലപ്പുറത്ത് മൂന്ന് പേരും, ആലപ്പുഴയിലും കണ്ണൂരിലും രണ്ട് പേർ വീതവും കൊല്ലം, പത്തനംതിട്ട, തൃശൂർ, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിൽ ഓരോ മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.