തിരുവനന്തപുരം: കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജിൽ യുവ ഡോക്ടറെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ശനിയാഴ്ച സംസ്ഥാനത്ത് ഡോക്ടർമാരുടെ 24 മണിക്കൂർ പണിമുടക്ക്. ശനിയാഴ്ച രാവിലെ ആറ് മണി മുതൽ ഞായറാഴ്ച രാവിലെ ആറ് മണിവരെയാണ് ഡോക്ടർമാർ പണിമുടക്ക് നടത്തുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ ഒപി ബഹിഷ്കരിക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ വ്യക്തമാക്കി. തിരുവനന്തപുരം ആർസിസിയിലെ ഡോക്ടർമാരും പണിമുടക്കിൽ പങ്കെടുക്കും. മെഡിക്കൽ കോളേജ് ആശുപത്രികളിലും ഒപി പ്രവർത്തിക്കില്ല.


ALSO READ: ബംഗാളിലെ വനിത ഡോക്ടറുടെ ബലാത്സം​ഗക്കൊല; കേരളത്തിൽ ഡോക്ടർമാരുടെ പ്രതിഷേധം, സമരം


ഡെന്റൽ കോളേജ് ആശുപത്രികളിലും ഒപി സേവനം ഉണ്ടായിരിക്കില്ല. അത്യാഹിത വിഭാ​ഗങ്ങളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഐഎംഎ രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത പ്രതിഷേധത്തിൽ കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജ് അധ്യാപക സംഘടനയായ കെജിഎംസിടിഎയും പങ്കെടുക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.


അഡ്മിറ്റ് ചെയ്ത രോ​ഗികൾക്കുള്ള ചികിത്സയും അവശ്യ സേവനങ്ങളും നിലനിർത്തും. അത്യാഹിത വിഭാ​ഗങ്ങൾ സാധാരണ പോലെ പ്രവർത്തിക്കും. അവശ്യ സർവീസുകൾ ഒഴികെ ഒപി ഉൾപ്പെടെയുള്ള ദൈനംദിന പ്രവർത്തനങ്ങളിൽ നിന്ന് ഡോക്ടർമാർ വിട്ടുനിൽക്കും. വയനാട് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജില്ലയെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രതിഷേധസൂചകമായി വയനാട്ടിലെ ഡോക്ടർമാർ കറുത്ത ബാഡ്ജ് ധരിച്ച് ജോലി ചെയ്യും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.