കൊല്ലത്തെ പരവൂർ പുറ്റിംഗൽ ക്ഷേത്രത്തില്‍ പുലര്‍ച്ചെ 3:30ന് വെടിക്കെട്ട്‌ പുരയ്ക്ക് തീപിടിച്ച് ഒരു പോലീസുക്കാരനടക്കം 86 പേര്‍ മരിച്ചു, മുന്നൂറിലേറെപ്പേർക്ക് പരിക്കേറ്റു.  300 ലേറെ പേരെ ഗുരുതര പരിക്കോടെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മരണ സംഖ്യ ഉയരുമെന്നാണ് സൂചന. 


COMMERCIAL BREAK
SCROLL TO CONTINUE READING

വെടിക്കെട്ടിനിടയ്ക്ക് പൊട്ടിയ അമിട്ടിന്‍റെ ഭാഗം കമ്പപ്പുരയിൽ വീണതാണ് അപകടമുണ്ടാവാനയിടയായത്. ആണോ പെണ്ണോ എന്ന് തിരിച്ചറിയാനാവാത്ത വിധത്തിലാണ് മൃതദേഹം ചിതറിപ്പോയത്. പോലീസിന്‍റെ അനുമതിയില്ലാതെയാണ് ക്ഷേത്രം ഭാരവാഹികള്‍ വെടികെട്ടു നടത്തിയതെന്നാണ് പ്രാഥമിക വിവരം. ദുരന്തം നടന്നത് രാത്രിയിലായത് കൊണ്ട് രക്ഷ പ്രവത്തനം വൈകി.മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പരവൂർ സ്വദേശിയായ പ്രദീപ് അനിലിനെയാണ്(50 വയസ്) തിരിച്ചറിഞ്ഞത്.


ക്ഷേത്രത്തിലെ ഉത്സവം സമാപ്പിക്കുന്നതോടനുബന്ദിച്ചു രാത്രി 12 മണിയോട് നടത്തിയ വെടികെട്ട് പുലര്‍ച്ചെ അവസാന ഘട്ടത്തിലേക്ക് കടന്നപ്പോഴാണ് കമ്പപ്പുരയ്ക്ക് തീ പിടിച്ചത്.കമ്പപ്പുരയിൽ സൂക്ഷിച്ചിരുന്ന ഉഗ്ര സ്ഫോടക ശേഷിയുള്ള അമിട്ടുകൾ അടക്കം പടക്കങ്ങൾ പൊട്ടിതെറിച്ചാണ് അപകടം ഉണ്ടായത്. ദേവസ്വം ബോർഡിന്റെ ഓഫിസ് പൂർണമായും തകർന്നു.സ്ഫോടനത്തിന്‍റെ പ്രകമ്പനം രണ്ടു കിലോ മീറ്ററിനുള്ളിൽ  ഉണ്ടായി. സ്ഫോടനത്തിന്‍റെ ആഘാതത്തില്‍ സമീപത്തെ കെട്ടിടങ്ങളും തകര്‍ന്നു വീണു.പ്രദേശത്തെ വൈദ്യുതി, ടെലിഫോൺ ബന്ധങ്ങൾ തകർന്നനിലയിലാണ്.


പരിക്കേറ്റവരെ തിരുവന്തപുരം മേടികള്‍ കോളേജ്‌ ആശുപത്രികളിലും, കൊല്ലം മെഡിസിറ്റി, എൻ എസ് ആശുപത്രി, കൊല്ലം കിംസ് തുടങ്ങിയ ആശുപത്രികളിലാണ് പ്രേവേഷിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേഷ്‌ ചെന്നിത്തലയും സംഭവ സ്ഥലത്തെത്തി. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ചെന്നിത്തല പറഞ്ഞു.ഡി.ജി.പി ടി.പി.സെന്‍കുമാര്‍ സംഭവ സ്ഥലത്തെത്തി രക്ഷപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.വെടിക്കെട്ട് നടത്തുന്നതിന് കരാറെടുത്ത സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തു.


മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയോട് സംസരിച്ചെന്നും ഹെലികോപ്റ്റര്‍ വഴി ഗുരുതരമായി പരിക്കേറ്റവരെ കൊച്ചിയിലേക്കും, തിരുന്വന്തപുരത്തെക്കും മാറ്റാമെന്നും അറിയിച്ചെന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ദുരന്തസ്ഥലം സന്ദർശിക്കും.കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ ​അപകട സ്ഥലം സന്ദർശിക്കും. അടിയന്തരമായി സ്ഥലം സന്ദർശിക്കാൻ പ്രധാനമന്ത്രി നിർദേശിച്ചു.