പാലക്കാട് : കോങ്ങാട് എം.എൽ.എ കെ.വി.വിജയദാസ് അതീവഗുരുതരാവസ്ഥയിലെന്ന് മെഡിക്കൽ ബുള്ളറ്റിൻ. കോവിഡ് പൊസീറ്റിവായതിനെ തുടർന്ന് ഡിസംബർ 11നാണ് വിജയദാസിനെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. പിന്നീട് കോവിഡ് മുക്തി നേടിയെങ്കിലും ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് അദ്ദേഹം ചികിത്സയിൽ തുടരുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READകടയ്ക്കാവൂർ സംഭവം: കേസിൽ പ്രതിയായ അമ്മ ജാമ്യത്തിനായി ഇന്ന് ഹൈക്കോടതിയെ സമീപിക്കും


സി.ടി സ്കാൻ പരിശോധനയിൽ തലച്ചോറിൽ വലതുവശത്ത് രക്തസ്രാവം കണ്ടെത്തി. പ്രഷർ കൂടുതലായതിനെ തുടർന്നായിരുന്നു ഇതെന്ന് കണ്ടെത്തിയതിനെ തുടർന്ന് അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയതായി തൃശൂർ മെഡിക്കൽ കോളജ് പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. തലച്ചോറിലുണ്ടായ രക്തസമ്മർദ്ദം കുറയ്ക്കാനാണ് Nureo സർജൻമാരുടെ നേതൃത്വത്തിൽ ശസ്ത്രക്രിയ നടത്തിയതെന്നും എം.എൽ.എയുടെ നില അതീവഗുരുതരമായി തുടരുകയാണെന്നും മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നു.


ALSO READCOVID Vaccine ഇന്ന് കേരളത്തിൽ എത്തും


സി.പി.എം ജില്ലാ കമ്മിറ്റി അം ഗമായ കെ.വി.വിജയദാസ് Palakkad ജില്ലയിലെ കോങ്ങാട് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചാണ് നിയമസഭയിൽ എത്തിയത്. നേരത്തെ പാലക്കാട് ജില്ലാ പഞ്ചായത്ത് അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. 2011ലും അദ്ദേഹം കോങ്ങാട് നിന്ന് നിയമസഭയിലേക്ക് വിജയിച്ചിരുന്നു. 1975-ൽ കെ. എസ്. വൈ. എഫ് പ്രവർത്തകനായാണ് അദ്ദേഹം രാഷ്ട്രീയജീവിതം ആരംഭിച്ചത്. 2016-ലെ Kerala നിയമസഭാ തിരഞ്ഞെടുപ്പിൽ 60790 വോട്ടുകൾ നേടിയ വിജയദാസ് 13271 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പന്തളം സുധാകരനെ തോൽപ്പിച്ചത്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.