ഭക്ഷ്യവിഷബാധയേറ്റ് നഴ്സിന്റെ മരിച്ചതിന് പിന്നാലെ ഹോട്ടലിനെതിരെ പരാതിയുമായി കൂടുതൽ പേർ  മുന്നോട്ട് വന്നു. ഒരു കുടുംബത്തിലെ ആറുപേർക്ക് ഭക്ഷ്യവിഷബാധയേറ്റതായി അറിയിച്ച് കൊണ്ടാണ് രംഗത്തെത്തിയത്. ആർപ്പൂക്കര  സ്വദേശി കെആർ ഷാജിയും  കുടുംബത്തിനുമാണ് ഭക്ഷ്യവിഷബാധയേറ്റത്. ഷാജിയുടെ ഭാര്യ ചന്ദ്രിക ഷാജി, കൊച്ചുമക്കളായ  സിദ്ധാർത്ഥ് പി.എസ് (18) ഹരിദേവ് ഷൈൻ (13) അദിദേവ് സന്തോഷ് (9) ദേവദത്ത് സന്തോഷ് (5) എന്നിവർക്കാണ് ഭക്ഷ്യ വിഷബാധ ഉണ്ടായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഭക്ഷ്യ വിഷബാധയെ തുടർന്ന് ഇവരുടെ നില ഗുരുതരം ആയതിനെ തുടർന്ന് 5 ദിവസങ്ങൾ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഭവത്തെ കുറിച്ച് പോലീസിൽ പരാതി പറഞ്ഞിരുന്നുവെന്നും പോലീസ് തിരിഞ്ഞ് നോക്കിയില്ലെന്നും ഷാജി പറഞ്ഞു. ഫോണിൽ കൂടിയാണ് പരാതി അറിയിച്ചതെന്നും ഷാജി പറഞ്ഞു. സംഭവത്തിൽ നഗരസഭ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കോട്ടയം സംക്രാന്തിയിലെ ദ പാർക്ക് എന്ന ഹോട്ടലിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്.


ALSO READ: Food poisoning: ഭക്ഷ്യവിഷബാധയേറ്റ് നഴ്സിന്റെ മരണം; കോട്ടയം ന​ഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസറെ സസ്പെൻഡ് ചെയ്തു


സംഭവത്തിൽ നഗരസഭാ ഹെല്‍ത്ത് സൂപ്പര്‍വൈസറെ സസ്പെൻഡ് ചെയ്തു. ഭക്ഷ്യവിഷബാധയുണ്ടായ ഹോട്ടലിന് വീണ്ടും അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് നഗരസഭാ ഹെല്‍ത്ത് സൂപ്പര്‍വൈസറെ സസ്പെൻഡ് ചെയ്തത്. കോട്ടയം നഗരസഭാ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.ആര്‍. സാനുവിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതായി ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ അറിയിച്ചു.


കോട്ടയം കിളിരൂർ സ്വദേശിനി രശ്മി (33) ആണ് ഭക്ഷ്യവിഷബാധയെ തുടർന്ന് മരിച്ചത്.  കോട്ടയം മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗം ഐസിയുവിൽ നഴ്സായിരുന്നു രശ്മി. ഭക്ഷ്യവിഷബാധയെ തുടർന്ന് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ച രശ്മിയുടെ ആരോ​ഗ്യനില പിന്നീട് കൂടുതൽ വഷളാകുകയായിരുന്നു. 


സംഭവത്തെ തുടർന്ന് ഹോട്ടൽ പാർക്ക് മലപ്പുറം കുഴിമന്തി റസ്റ്ററന്റ് ഡിവൈഎഫ്ഐ പ്രവർത്തർ  അടിച്ചു തകർത്തിരുന്നു. ഡിവൈഎഫ്ഐ മാർച്ചിനിടയിലാണ് പ്രവർത്തകർ ഹോട്ടലിന്റെ പേരും മുൻവശത്തെ ചെടിച്ചട്ടികളും അടിച്ചു തകർത്തത്. രശ്മിയുടെ മരണത്തിന് കാരണം നഗരസഭയുടെ വീഴ്ചയാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. മുമ്പും ഭക്ഷ്യവിഷബാധ ഉണ്ടായിരുന്നിട്ടും ഹോട്ടലിനെതിരെ നടപടിയെടുത്തില്ലെന്നാണ് ആരോപണം ഉയർന്നത്. 


അതേസമയം, സംസ്ഥാന വ്യാപകമായി 429 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 43 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചു. വൃത്തിഹീനമായി പ്രവര്‍ത്തിച്ച 22 സ്ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതിരുന്ന 21 സ്ഥാപനങ്ങളുടേയും ഉള്‍പ്പെടെ 43 സ്ഥാപനങ്ങളാണ് പൂട്ടിച്ചത്. 138 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 44 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ശക്തമായ പരിശോധനകള്‍ തുടരുമെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് 14 ജില്ലകളിലും വ്യാപക പരിശോധനകള്‍ നടത്താന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശം നല്‍കിയിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.