കോട്ടയം: കോട്ടയം തിരുനക്കരയിലെ ബസ്സ്റ്റാൻഡ് സമുച്ചയം ഒഴിപ്പിക്കാനുള്ള നീക്കം വ്യാപാരികളുടെ എതിർപ്പിനെ തുടർന്ന് തത്ക്കാലം നഗരസഭ ഉപേക്ഷിച്ചു. ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ അൻപതിലധികം വരുന്ന വ്യാപാരികളെ ഒഴിപ്പിക്കാനെത്തിയ നഗരസഭാ അധികൃതർ പ്രതിഷേധത്തെ തുടർന്ന്  തിരിച്ചു പോയി.


COMMERCIAL BREAK
SCROLL TO CONTINUE READING

ബസ് സ്റ്റാൻഡിനുള്ളിലെ കടമുറികൾ ഒഴിപ്പിക്കാ നീക്കത്തിനെതിരെ കടയുടമകളും, ജീവനക്കാരും, കുടുംബാംഗങ്ങളും ചേർന്ന് കടുത്ത പ്രതിഷേധം ഉയർത്തിയതോടെയാണ് അധികൃതർ മടങ്ങിയത്. ഇന്ന് രാവിലെ കടകൾ ഒഴിപ്പിക്കാനെത്തുന്നെ നഗരസഭാ അധികൃതരെ തടയാൻ സ്റ്റാൻഡിനുള്ളിലെ എല്ലാ കവാടങ്ങളും ഉപരോധിച്ച് ഇവർ നിലയുറപ്പിച്ചിരുന്നു.

Read Also: Bihar Politics: ബീഹാറില്‍ വിശ്വാസ വോട്ടെടുപ്പ് ഇന്ന്, RJD നേതാക്കളുടെ വീടുകളില്‍ CBI റെയ്ഡ്


തോമസ് ചാഴിക്കാടൻ എം.പി., കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ പ്രസിഡൻ്റ് എം.കെ.തോമസ്കുട്ടി യടക്കമുള്ളവരും പ്രതിഷേധിച്ച് സ്ഥലത്തെത്തിയിരുന്നു. വൻ പോലീസ് സന്നാഹവും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.


1968 ൽ പണികഴിപ്പിച കെട്ടിടം ബലക്ഷയത്തിലാണ് എന്ന് നഗരസഭ പറയുന്നു കെട്ടിടം പൊളിചു പണിയാൻ ഹൈക്കോടതിയുടെ ഉത്തരവ് നഗരസഭ സമ്പാദിച്ചു. എന്നാൽ വ്യാപാരികൾ സുപ്രിം കോടതിയെ സമീപിച്ചിരിക്കുകയാണ്. 29 ന് കേസ് പരിഗണിക്കും അത് വരെ ഒഴിപ്പികൽ നിർത്തിവെയ്ക്കണമെന്നാണ് വ്യാപാരികൾ ആവശ്യപ്പെടുന്നത്. 

Read Also: Bus fare hike: ബെം​ഗളൂരു ടു കൊച്ചി 4,500- വിമാനത്തിലല്ല, സ്വകാര്യ ബസിൽ; ഓണക്കാലത്തെ കൊള്ള


കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ പ്രസിഡന്‍റ് എം.കെ.തോമസ്കുട്ടി. രണ്ടാഴ്ച്ച മുൻപും  വ്യാപാരികളുടെ എതിർപ്പിനെ തുടർന്ന്ഒഴിപ്പിക്കൽ നിർത്തി വെച്ചിരുന്നു മുനിപ്പൽ സെക്രട്ടറി  അനില അന്ന വർഗീസ് ന്റെ നേതൃത്വത്തിലാണ് ഒഴിപ്പിക്കലിനെത്തിയത് എന്നാൽ  ഒഴിപ്പിക്കൽ തത്ക്കാലത്തേക്ക്  ഉപേക്ഷിച്ചു വെങ്കിലും അടുത്ത ദിവസം ഇവർ വീണ്ടും നടപടികൾക്കായി എത്തുമെന്നാണ് വിവരം.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.