ലിഫ്റ്റ് നന്നാക്കുന്നതിനിടെ എട്ടാം നിലയിൽ നിന്നും താഴേ വീണു; കോട്ടയം സ്വദേശിക്ക് ദാരുണാന്ത്യം
എട്ടാം നിലയിൽ ലിഫ്റ്റ് നന്നാക്കുന്നതിനിടെ അബദ്ധത്തിൽ താഴേക്ക് വീണായിരുന്നു അപകടം
കോട്ടയം: ബാംഗ്ലൂരിൽ ലിഫ്റ്റ് നന്നാക്കുന്നതിനിടെ കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് വീണ് കോട്ടയം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. വിജയപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കോട്ടയം വടവാതൂർ വള്ളോംപറമ്പിൽ വി.ടി സോമൻ കുട്ടിയുടെ മകൻ ശരൺ ജി. സോമൻ (26) ആണ് മരിച്ചത്. ബാംഗ്ലൂരിൽ ലിഫ്റ്റ് ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു ശരൺ.
ജോലി സംബന്ധമായി കെട്ടിടത്തിൻ്റെ എട്ടാം നിലയിൽ ലിഫ്റ്റ് നന്നാക്കുന്നതിനിടെ അബദ്ധത്തിൽ താഴേക്ക് വീണാണ് ദാരുണമായ അന്ത്യം സംഭവിച്ചത്.ഞായറാഴ്ച്ച വൈകുന്നേരം 5.40 ഓടെയാണ് അപകടം. വിവരം അറിഞ്ഞ് ബന്ധുക്കൾ ബാംഗ്ലൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
പോസ്റ്റ് മാർട്ടത്തിന് ശേഷം നാളെ മൃതദേഹം കോട്ടയത്ത് എത്തിക്കും. മാതാവ് പൊന്നമ്മ കെ.പി, (കെ എസ് എഫ് ഇ മണർകാട്) ഹോദരങ്ങൾ: ശരത്ത് വി. സോമൻ, ശ്യാം വി. സോമൻ, ശ്രാവൺ വി. സോമൻ (ഇരട്ട സഹോദരൻ).
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...