PV Anvar: അൻവറിനെ പൂട്ടുമോ? ഫോൺ ചോർത്തലിൽ കേസെടുത്ത് പൊലീസ്
അൻവറും എഡിജിപിയും ഫോൺ ചോർത്തിയിട്ടില്ലെന്നായിരുന്നു സംസ്ഥാന സർക്കാർ ഗവർണർക്ക് നൽകിയ റിപ്പോർട്ട്.
ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് നിലമ്പൂർ എംഎൽഎ പിവി അൻവറിനെതിരെ കേസെടുത്ത് പൊലീസ്. ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തൽ, സംഘർഷം ഉണ്ടാക്കാനുള്ള ശ്രമം എന്നീ കുറ്റങ്ങൾ ചുമത്തി കറുകച്ചാൽ പൊലീസാണ് കേസെടുത്തത്. കോട്ടയം സ്വദേശി തോമസ് പീലിയാനിക്കൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയെന്നും അത് ദൃശ്യമാധ്യമത്തിലൂടെ പ്രചരിപ്പിച്ച് കലാപത്തിന് ശ്രമം നടത്തിയെന്നുമാണ് പരാതി. എൽഡിഎഫ് വിട്ട എംഎൽഎ നിലമ്പൂരിൽ ഇന്ന് പൊതു സമ്മേളനം നടത്താനിരിക്കെയാണ് കേസ്.
Read Also: സിദ്ദിഖിന് തണലൊരുക്കുന്നത് ഉന്നതരോ? നടനെതിരെ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി സർക്കാർ
കറുകാച്ചൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ നിയപ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഫോൺ ചോർത്തിയെന്ന പരസ്യ പ്രസ്താവന നടത്തി 28 ദിവസങ്ങൾക്ക് ശേഷമാണ് സംഭവത്തിൽ ആദ്യത്തെ കേസ് രജിസ്റ്റർ ചെയ്യുന്നത്.
പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ ഫോൺ ചോർത്തിയത് ഗൗരവമേറിയ വിഷയമാണെന്നും സംഭവത്തിൽ റിപ്പോർട്ട് വേണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു. എന്നാൽ അൻവറും എഡിജിപിയും ഫോൺ ചോർത്തിയിട്ടില്ലെന്ന മറുപടിയാണ് സംസ്ഥാന സർക്കാർ അന്ന് ഗവർണർക്ക് നൽകിയത്.
അൻവർ നടത്തിയ വാർത്താ സമ്മേളനത്തിലാണ് എഡിജിപി മുഖ്യമന്ത്രി ഉൾപ്പെടെ പലരുടെയും ഫോൺ ചോർത്തിയെന്നും അതിന് മറുപടിയായി താൻ എഡിജിപിയുടെ ഫോൺ ചോർത്തിയെന്നും ആരോപിച്ചത്. മലപ്പുറം മുൻ എസ്പി സുജിത് ദാസുമായുള്ള ഫോൺ സംഭാഷണവും ചില ഉദ്യോഗസ്ഥരുടെ സംഭാഷണവും പുറത്ത് വിട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.