Kozhikode Car Accident: റീൽസ് ചിത്രീകരണത്തിനിടെ അപകടം; ഇൻഷുറൻസിന് പുറമേ ടാക്സും അടച്ചിട്ടില്ല, വാഹനമോടിച്ച 2 പേരുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യും
Kozhikode Car Accident: വാഹനത്തിന്റെ രേഖകൾ ഹാജരാക്കാൻ സാബിതിന് നിർദേശം നൽകിയിട്ടുണ്ട്. ബെൻസ് കാറിന്റെ ആർസിയും റദാക്കും.
കോഴിക്കോട്: പ്രമോഷൻ റീൽസ് ചിത്രീകരിക്കുന്നതിനിടെ കാറിടിച്ച് വിഡിയോഗ്രാഫർ ആൽവിൻ (20) മരിച്ച സംഭവത്തിൽ വാഹനം ഓടിച്ച രണ്ട് പേരുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് മോട്ടോർവാഹന വകുപ്പ്. വാഹന ഉടമ സാബിത്, ജീവനക്കാരൻ റയീസ് എന്നിവർക്കെതിരെയാണ് നടപടി.
ഇന്ന് തന്നെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. രണ്ടുപേർക്കും മോട്ടോർ വാഹനവകുപ്പ് നോട്ടീസ് നൽകി.
Read Also: തോട്ടട ഐടിഐ സംഘർഷം: വധശ്രമത്തിന് പ്രത്യേക കേസെടുത്ത് പൊലീസ്
അതേസമയം അപകടത്തിന് കാരണം ബെൻസ് കാറാണെന്ന കൃത്യമായ തെളിവ് പോലീസിന് ലഭിച്ചു. ആൽവിൻ ദൃശ്യങ്ങൾ ചിത്രീകരിച്ച ഫോണിൽ നിന്നാണ് തെളിവുകൾ ലഭിച്ചത്. ഇൻഷുറൻസ് ഇല്ലാത്തതിനാൽ ഉടമകൾ വാഹനം മാറ്റി പറയുകയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തൽ.
ഇൻഷുറൻസിന് പുറമേ ബെൻസ് കാറിന് ടാക്സും അടച്ചിട്ടില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്. വാഹനത്തിന്റെ രേഖകൾ ഹാജരാക്കാൻ സാബിതിന് നിർദേശം നൽകിയിട്ടുണ്ട്. ബെൻസ് കാറിന്റെ ആർസിയും റദാക്കും.
കോഴിക്കോട് ബീച്ച് റോഡില്‍ പ്രമോഷന്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് വാഹനമിടിച്ച് വടകര കടമേരി സ്വദേശി ആൽവിന് ദാരുണാന്ത്യം സംഭവിച്ചത്. വാഹനങ്ങളുടെ ചേസിംഗ് വീഡിയോ ചിത്രീകരിക്കുന്നതിനിടയില്‍ കൂട്ടത്തിലുള്ള വാഹനമിടിക്കുകയായിരുന്നു.
സ്ഥാപന ഉടമ സാബിത് ജീവനക്കാരൻ റയീസ് എന്നിവർ രണ്ട് വാഹനങ്ങളിൽ ചേസ് ചെയ്യുന്ന വീഡിയോ ആണ് ചിത്രീകരിച്ചിരുന്നത്. ഇതിനിടെ സാബിത് ഓടിച്ച ബെൻസ് ജീ വാഗൺ അൽവിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ലാൻഡ് റോവർ ഡിഫൻഡർ ഇടിച്ചാണ് അപകടം നടന്നത് എന്നായിരുന്നു ഇവർ ആദ്യം പോലീസിന് മൊഴി നൽകിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.