Medical Negligence : മരുന്ന് മാറി കുത്തിവെച്ച് രോഗി മരിച്ചെന്ന പരാതി; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വീണാ ജോര്‍ജ്
Kozhikode Medical College Medical Negligence : കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച രോഗി മരിച്ചതിനെ തുടർന്ന് മരുന്ന് മാറി കുത്തിവച്ചതാണ് മരണ കാരണമെന്ന് ബന്ധുക്കൾ ആരോപിക്കുകയായിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് മാറി കുത്തിവെച്ചതിനെ തുടർന്ന് രോഗി മരിച്ചെന്ന പരാതിയിൽ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉത്തരവിട്ടു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോടാണ് ആരോഗ്യ മന്ത്രി പരാതി അന്വേഷിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച രോഗി മരിച്ചതിനെ തുടർന്ന് മരുന്ന് മാറി കുത്തിവച്ചതാണ് മരണ കാരണമെന്ന് ബന്ധുക്കൾ ആരോപിക്കുകയായിരുന്നു. എന്നാൽ മരുന്ന് മാറി നൽകിയിട്ടില്ലെന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് നല്‍കിയ റിപ്പോർട്ടിൽ പറയുന്നത്.
കൂടരഞ്ഞി സ്വദേശി സിന്ധുവാണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി എത്തിയതായിരുന്നു സിന്ധു. സിന്ധുവിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്നലെ പൂർത്തിയായി. മരണ കാരണം മരുന്നിന്‍റെ പാർശ്വഫലമാകാമെന്നാണ് സിന്ധുവിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഇതിനെ തുടർന്ന് നിലവിൽ കൂടുതൽ പരിശോധനകൾക്കായി ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ALSO READ: Medical Negligence : മരുന്ന് മാറി കുത്തിവെച്ചു; കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗി മരിച്ചു
കൂടരഞ്ഞി ചവലപ്പാറ സ്വദേശിയാണ് സിന്ധു. കടുത്ത പനിയെ തുടർന്നാണ് സിന്ധുവിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഒക്ടോബര് 26 ന് കുത്തിവെപ്പ് നല്കിയതോടെ സിന്ധുവിന്റെ ആരോഗ്യനില മെച്ചപ്പെടുകയും ചെയ്തു. എന്നാൽ രണ്ടാമത് കുത്തിവെയ്പ്പ് എടുത്തതിനെ തുടർന്ന് അരരോഗ്യ നില വഷളായ സിന്ധു കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...