Medical Negligence : മരുന്ന് മാറി കുത്തിവെച്ചു; കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗി മരിച്ചു

Kozhikode Medical College Medical Negligence അതേസമയം രോഗിയുടെ മരണ കാരണം വ്യക്തമല്ലയെന്നാണ് ഡോക്ടർമാർ

Written by - Zee Malayalam News Desk | Last Updated : Oct 27, 2022, 12:40 PM IST
  • കൂടരഞ്ഞി സ്വദേശി സിന്ധുവാണ് മരിച്ചത്.
  • പനി ബാധിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി എത്തിയതായിരുന്നു സിന്ധു.
  • അതേസമയം രോഗിയുടെ മരണ കാരണം വ്യക്തമല്ലയെന്നാണ് ഡോക്ടർമാർ പറയുന്നത്.
  • വിഷയത്തിൽ ആരോഗ്യമന്ത്രിയുടെ പ്രതികരണം തേടി
Medical Negligence : മരുന്ന് മാറി കുത്തിവെച്ചു; കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗി മരിച്ചു

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് മാറി കുത്തിവെച്ചു രോഗി മരിച്ചു. കൂടരഞ്ഞി സ്വദേശി സിന്ധുവാണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി എത്തിയതായിരുന്നു സിന്ധു. അതേസമയം രോഗിയുടെ മരണ കാരണം വ്യക്തമല്ലയെന്നാണ് ഡോക്ടർമാർ പറയുന്നത്. ഒക്ടോബർ 27 ഇന്നലെ വൈകിട്ട് നൽകിയ അതേ മരുന്ന് തന്നെയാണ് ഇന്ന് രാവിലെയും നൽകിയതെന്നും എന്താണ് മരണകാരണമെന്ന് വ്യക്തതയില്ല എന്നാണ് ഡോക്ടർ പറഞ്ഞു.

അതേസമയം വിഷയത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിൽ വിശദമായ റിപ്പോർട്ട് ആവശ്യപ്പെടും. ഡിഎംഒയോടും റിപ്പോർട്ട് തേടും. റിപ്പോർട്ട് കിട്ടിയതിന് ശേഷം കൂടുതൽ പ്രതികരിക്കാമെന്ന് ആരോഗ്യമന്ത്രി സീ മലയാളം ന്യൂസിനോട് പറഞ്ഞു.

ഇതൊരു ബ്രേക്കിങ് ന്യൂസാണ് കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News