Kozhikode Native In Saudi Jail: അബ്‌ദുൾ റഹീമിന്റെ മോചനം അരികേ; മാപ്പ് നൽകുന്നതുമായി ബന്ധപ്പെട്ട അനുരഞ്ജന കരാറിൽ ഒപ്പുവെച്ചു
18 വർഷങ്ങൾക്ക് മുമ്പാണ് അബ്ദുറഹമാൻ ജയിലിലാകാൻ കാരണമായ സംഭവം നടക്കുന്നത്. തന്റെ 26ാം വയസ്സിൽ ഡ്രൈവർ ജോലിക്കായി സൗദിയിലെത്തിയതായിരുന്നു അബ്ദുറഹ്മാൻ. ഡ്രൈവർ ജോലിക്ക് പുറമേ സ്പോൺസറുടെ കഴുത്തിന് താഴേക്ക് ചലനശേഷി നഷ്ടപ്പെട്ട കുട്ടിയെ സംരക്ഷിക്കേണ്ട ചുമതല കൂടി അബ്ദുറഹ്മാനുണ്ടായിരുന്നു.
കോഴിക്കോട്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്‌ദുൾ റഹീമിന്റെ മോചനം അരികേ. വാദിഭാഗവും പ്രതിഭാഗവും അബ്‌ദുൾ റഹീമിന് മാപ്പ് നൽകുന്നതുമായി ബന്ധപ്പെട്ട അനുരഞ്ജന കരാറിൽ ഒപ്പുവെച്ചു. ഇന്ത്യൻ എംബസി ഇഷ്യൂ ചെയ്ത 15 മില്യൺ റിയാലിന്റെ ചെക്ക് ഗവർണറേറ്റിന് കൈമാറി. മോചനവുമായി ബന്ധപ്പെട്ട അടുത്ത നടപടിക്രമങ്ങളിലേക്ക് കോടതി നൽകുന്ന നിർദേശങ്ങൾക്കനുസരിച്ചായിരിക്കും നീങ്ങുക.
18 വർഷങ്ങൾക്ക് മുമ്പാണ് അബ്ദുറഹമാൻ ജയിലിലാകാൻ കാരണമായ സംഭവം നടക്കുന്നത്. തന്റെ 26ാം വയസ്സിൽ ഡ്രൈവർ ജോലിക്കായി സൗദിയിലെത്തിയതായിരുന്നു അബ്ദുറഹ്മാൻ. ഡ്രൈവർ ജോലിക്ക് പുറമേ സ്പോൺസറുടെ കഴുത്തിന് താഴേക്ക് ചലനശേഷി നഷ്ടപ്പെട്ട കുട്ടിയെ സംരക്ഷിക്കേണ്ട ചുമതല കൂടി അബ്ദുറഹ്മാനുണ്ടായിരുന്നു. കുട്ടിയുടെ കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണം വഴിയായിരുന്നു ആ കുട്ടിക്ക് ഭക്ഷണം നൽകിയിരുന്നത്. ഒരിക്കൽ അബ്ദുറഹ്മാനും കുട്ടിയും വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ കൈ ആ ഉപകരണത്തിൽ തട്ടി. പിന്നാലെ ബോധരഹിതനായ കുട്ടി മരണപ്പെടുകയും ചെയ്തു.
ALSO READ: ഇന്നത്തെ വിന്നറെ അറിയേണ്ടേ...? വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു
സംഭവം നടന്നതിന് പിന്നാലെ സഹായത്തിനായി അടുത്ത ബന്ധുവിനെ വിളിച്ചുവരുത്തി. ഈ കാര്യം മറച്ചു വെക്കുന്നതിനായി പിടിച്ചുപറിക്കാനായി എത്തിയവർ അബ്ദുറഹ്മാനെ ബന്ധിയാക്കി കുട്ടിയെ ആക്രമിച്ചു എന്ന രീതിയിൽ കഥയുണ്ടാക്കുകയും, റഹീമിനെ കാറിന്റെ പിൻസീറ്റിൽ കെട്ടിയിട്ട് പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. തുടർ അന്വേഷണത്തിൽ ഇവർ പറഞ്ഞ കഥ കള്ളമാണെന്ന് തെളിയുകയും ഇരുവരേയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. റഹീമിനൊപ്പം അറസ്റ്റിലായ ബന്ധുവിന് 1 വർഷത്തിന് ശേഷം ജാമ്യം ലഭിച്ചു. എന്നാൽ സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിൽ അബ്ദുറഹ്മാനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy