കോഴിക്കോട്: പ്രമുഖ കോൺ​ഗ്രസ് നേതാക്കളെ കടന്നാക്രമിച്ച് കെപി അനിൽകുമാർ (KP Anilkumar). കെപിസിസി പ്രസിഡന്റ് (KPCC President) കെ സുധാകരൻ (K Sudhakaran) ഉൾപ്പെടെയുള്ളവർക്കെതിരെയാണ് അനിൽകുമാർ വിമർശനമുന്നയിച്ചത്. സിപിഎമ്മിന്റെ (CPM) സ്വീകരണ യോ​ഗത്തിൽ നടത്തിയ പ്രസം​ഗത്തിലായിരുന്നു കോൺ​ഗ്രസ് (Congress) നേതാക്കൾക്കെതിരെയുള്ള വിമർശനം. രാജ്യത്ത് മതേതരത്വം നിലനിർത്താൻ സിപിഎമ്മിന് മാത്രമേ കഴിയൂവെന്ന ബോധ്യത്തോടെയാണ് താൻ കോൺഗ്രസിൽ നിന്ന് രാജിവെച്ചതെന്നും അദ്ദേഹം സ്വീകരണ യോഗത്തിൽ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

കെ. കരുണാകരന്‍റെ പേരില്‍ രൂപീകരിച്ച ട്രസ്റ്റിലൂടെ പിരിച്ചെടുത്ത 16 കോടി രൂപ, കെ. സുധാകരന്‍ കൈക്കലാക്കിയെന്നാണ് ആരോപണം. കണ്ണൂരിലെ രാജാസ് സ്കൂള്‍ ഏറ്റെടുക്കാനായി പിരിച്ചെടുത്ത പണമാണ് സുധാകരന്‍ സ്വന്തം പോക്കറ്റിലാക്കിയത്. ഈ പണം എവിടെ പോയെന്ന് കെ.പി.സി.സി. പ്രസിഡന്‍റ് വ്യക്തമാക്കണമെന്ന് കെ.പി. അനില്‍കുമാര്‍ ആവശ്യപ്പെട്ടു. സൈബര്‍ ഗുണ്ടകളുടെ സഹായത്തോടെയാണ് സുധാകരന്‍ നേതൃസ്ഥാനം ഏറ്റെടുത്തതെന്നും മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി കൂടിയായ കെ.പി. അനില്‍കുമാര്‍ പറഞ്ഞു. 


Also Read: Kp Anilkumar| സസ്പെൻഷൻ പിൻവലിച്ചില്ല, കെ.പി അനിൽകുമാർ കോൺഗ്രസിൽ നിന്നും രാജിവെക്കും


കെ സുധാകരനെതിരെ അഴിമതി ആരോപണം ഉന്നയിച്ച അദ്ദേഹം കെ മുരളീധരനെയും വി.ഡി സതീശനെയും അടക്കം രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകാതിരുന്നത് വഞ്ചനയുടെയും ചതിയുടെയും ഉദാഹരണമാണ്. താനൊരു മാലിന്യമാണെന്ന് കെ മുരളീധരന് തിരിച്ചറിയാൻ അധികസമയം വേണ്ടിവരില്ല. മുരളീധരൻ എത്ര പാർട്ടി ഇതിനോടകം മാറി? എൻസിപി വഴി എകെജി സെന്ററിലെത്താൻ ശ്രമിച്ചത് മുരളിയാണ്. മാലിന്യങ്ങളെ സ്വീകരിക്കാൻ പറ്റുമെങ്കിൽ മുരളിയെ സ്വീകരിക്കുമായിരുന്നു. എകെജി സെന്ററിന് മുന്നിൽ ഭിക്ഷപ്പാത്രവുമായി നിന്നതാരാണ്?'-അദ്ദേഹം ചോദിച്ചു.


Also Read:  KP AnilKumar Resignation: അനിൽകുമാർ വിട്ടുപോയതിൽ പാര്‍ട്ടിക്ക് ഒരു ക്ഷീണവുമില്ല: വി‍.ഡി സതീശൻ


താൻ നെഹ്റുവിന്റെ കോൺഗ്രസുകാരനായിരുന്നു. സുധാകരൻ, സതീശൻ, വേണുഗോപാൽ എന്നിവരുടെ കോൺഗ്രസ് അല്ല. നേരത്തെ പാർട്ടി വിടേണ്ടതായിരുന്നു. കമ്യൂണിസ്റ്റാക്കിയതിന് സുധാകരനും സതീശനും നന്ദിയെന്നും അനിൽകുമാർ പറഞ്ഞു.


Also Read: KP Anilkumar Resign | CPM വഴിയമ്പലമായിയെന്ന് KPCC അധ്യക്ഷൻ കെ സുധാകരന്‍


സോളാർ കേസിൽ (Solar Case) പ്രതിയല്ലാത്തതാണ് കോൺഗ്രസിനെ (Congress) സംബന്ധിച്ച് അയോഗ്യത. ഹൈക്കമാന്റിലെ ചിലർ ഇടപെട്ടാണ് രമേശ് ചെന്നിത്തലക്കെതിരെ (Ramesh Chennithala) ഇ-മെയിൽ അയപ്പിച്ചത്. ചെന്നിത്തലയ്ക്ക് പാർലമെന്ററി പാർട്ടിയിൽ 11 വോട്ട് കിട്ടിയിരുന്നു. കോൺഗ്രസ് നശിക്കാതിരിക്കാൻ സതീശനും സുധാകരനും ധിക്കാരം കുറയ്ക്കണം. 


Also Read: CPM ജില്ലാ സമ്മേളന സംഘാടക സമിതി രക്ഷാധികാരിയായി കെ.പി. അനില്‍കുമാറിനെ തെരഞ്ഞെടുത്തു


കഴിഞ്ഞ ഏഴ് ദിവസമായി തനിക്ക് സമാധാനത്തോടെ ഉറങ്ങാൻ കഴിയുന്നുണ്ട്. അതിന് മുൻപ് എവിടെ നിന്നാണ് കുത്ത് കിട്ടുകയെന്ന് അറിയാത്ത കാലമായിരുന്നു. ജീവഭയം ഉള്ളത് കൊണ്ടാണ് പാർട്ടി വിട്ടത്.' കാലഘട്ടത്തിന്റെ അനിവാര്യമായ രാഷ്ട്രീയ മാറ്റമാണിതെന്നും അദ്ദേഹം പറഞ്ഞു. സ്വീകരണ യോ​ഗത്തിൽ ജില്ലാ സെക്രട്ടറി പി. മോഹനന്‍, എളമരം കരീം എംപി എന്നിവര്‍ പങ്കെടുത്തു.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.