VD Satheesan കാണിച്ചത്ര അച്ചടക്കരാഹിത്യം താൻ കാണിച്ചിട്ടില്ലെന്ന് കെപി അനിൽ കുമാർ
നൂറു കണക്കിന് ബ്ലോക്ക് പ്രസിഡന്ററുമാരുടെയും പാർട്ടി പ്രവർത്തകരുടെയും പിന്തുണയുണ്ടെന്നും കെപി അനിൽ കുമാർ പ്രതികരിച്ചു
കോഴിക്കോട്: ഡിസിസി പ്രസിഡന്റുമാരെ (DCC President) തെരഞ്ഞെടുത്തത് സംബന്ധിച്ച് പരസ്യപ്രതികരണം നടത്തിയ വിഷയത്തിൽ മാനദണ്ഡം പാലിക്കാതെയാണ് തന്നെ സസ്പെൻഡ് ചെയ്തതെന്ന ആരോപണവുമായി മുൻ കെ.പി.സി.സി. ജനറൽ സെക്രട്ടറി കെപി അനിൽ കുമാർ.വി ഡി സതീശൻ (VD Satheesan) കാണിച്ച അച്ചടക്ക രാഹിത്യം താൻ കാണിച്ചിട്ടില്ലെന്നും കെപി അനിൽ കുമാർ വ്യക്തമാക്കി.
ഡിസിസി അധ്യക്ഷ പട്ടിക പുറത്തുവന്നതിന് പിന്നാലെ പാർട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയതിന് മുൻ എം.എൽ.എ. കെ. ശിവദാസൻ നായരെയും മുൻ കെ.പി.സി.സി. ജനറൽ സെക്രട്ടറി (KPCC General secretary) കെ.പി. അനിൽ കുമാറിനെയും പാർട്ടിയിൽ നിന്ന് താത്കാലികമായി സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കെപി അനിൽ കുമാർ പ്രതികരണം നടത്തിയത്.
പട്ടിക പുനപരിശോധിച്ചില്ലെങ്കിൽ കേരളത്തിലെ കോൺഗ്രസിൻറെ ഭാവി ഇല്ലാതാകുമെന്നും അനിൽകുമാർ പറഞ്ഞു. പുതിയ പട്ടിക കോൺഗ്രസിന്റെ വാട്ടർ ലൂ ആണ്. പുതിയ നേതൃത്വത്തിനായി ഗ്രൂപ്പ് പരിഗണിക്കില്ല എന്നാണ് സതീശനും സുധാകരനും പറഞ്ഞത്. എന്നാൽ, പട്ടികയിലെ 14 പേരും ഗ്രൂപ്പുകാരാണ്. ഗ്രൂപ്പില്ലാത്ത ഒരാളെ കാണിക്കാൻ പറ്റുമോ. ഇവരെല്ലാം പറയുന്നത് കള്ളമാണ്. സത്യസന്ധതയോ ആത്മാർത്ഥതയോ ഇല്ല. ഇഷ്ടക്കാരെ ഇഷ്ടം പോലെ വയ്ക്കുകയാണെന്നും കെപി അനിൽകുമാർ ആരോപിച്ചു.
ഡിസിസി അധ്യക്ഷ പട്ടികയിൽ (DCC president list) പോരായ്‌മകളുണ്ടെങ്കിൽ തിരുത്താമെന്ന് കെ സുധാകരൻ. പട്ടിക നൂറു ശതമാനം കുറ്റമറ്റതെന്ന അഭിപ്രായം തനിക്കുമില്ലെന്ന് കെ സുധാകരൻ. ചർച്ച നടത്തിയിലെന്ന ആരോപണം തെറ്റെന്ന് ആവർത്തിച്ച് കെ സുധാകരൻ. മുൻകാലങ്ങളിലെ പോലെ ഗ്രൂപ്പ് നേതാക്കളുടെ സമ്മർദം വിലപ്പോകില്ലെന്ന് അദ്ദേഹം പറഞ്ഞു. തന്നേക്കാൾ രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ച ഉമ്മൻചാണ്ടിയെ പുറത്താക്കുമോയെന്നും അനിൽകുമാർ ചോദിച്ചു. യാഥാർത്ഥ്യം വിളിച്ചുപറഞ്ഞാൽ എങ്ങനെയാണ് അച്ചടക്കലംഘനം ആകുകയെന്നും കെപി അനിൽ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...