തിരുവനന്തപുരം: കെപിസിസി ഭാരവാഹിപ്പട്ടിക (KPCC List) പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ പ്രശ്നങ്ങളില്ലെന്ന് കെസിപിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. നേതാക്കള്‍ക്കിടയില്‍ അസംതൃപ്തി ഉണ്ടാകുന്നത് സ്വാഭാവികമാണ്. എല്ലാവരെയും നേരിൽ കണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും സുധാകരന്‍ (K Sudhakaran) പ്രതികരിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം, പുതിയ കെപിസിസി പട്ടികയെ അനുകൂലിക്കുന്നില്ലെന്ന് കെ മുരളീധരൻ പറഞ്ഞു. മുൻ അധ്യക്ഷൻമാരുമായി കൂടുതൽ ചർച്ചകൾ ആകാമായിരുന്നു. എങ്കിൽ പട്ടിക കൂടുതൽ മെച്ചപ്പെട്ടേനെ. അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനെന്ന നിലയിൽ കൂടുതൽ പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


ALSO READ: Kerala Rain Crisis : പ്രളയദുരിത ബാധിതർക്ക് ധനസഹായം നല്കുന്നതില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന് കെ. സുധാകരന്‍ എംപി


പുതിയ ഭാരവാഹിപ്പട്ടികയിൽ എല്ലാവർക്കും സന്തോഷമാണെന്നായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം. പുതിയ പട്ടികയെ എല്ലാവരെയും അംഗീകരിച്ചിട്ടുണ്ട്. എല്ലാവരും ഒരുമിച്ച് മുന്നോട്ടു പോകണമെന്നതാണ് സമീപനം. ബാക്കിയുള്ളവരെ അടുത്ത ഘട്ടത്തിൽ പരിഗണിക്കുമെന്നും തിരുവഞ്ചൂർ പറഞ്ഞു.


നിലവിൽ കോൺഗ്രസുകാരനല്ലാത്തതിനാൽ  കെപിസിസി ഭാരവാഹി പട്ടികയെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് എവി ഗോപിനാഥ് വ്യക്തമാക്കി. പ്രാഥമികാംഗത്വം രാജിവച്ചയാൾക്ക് ഭാരവാഹിത്വം തന്നില്ലെന്ന് പറയുന്നത് ബുദ്ധിശൂന്യതയല്ലേയെന്നായിരുന്നു കെപിസിസി ഭാരവാഹിപ്പട്ടികയിൽ ഇടംപിടിക്കാത്തതിനെ കുറിച്ച് ഗോപിനാഥിന്റെ പ്രതികരണം.


ALSO READ: VD Satheesan | ദുരന്തനിവാരണ പ്രവർത്തനങ്ങളിലും രക്ഷാപ്രവർത്തനങ്ങളിലും സർക്കാർ പരാജയമെന്ന് ആവർത്തിച്ച് വിഡി സതീശൻ


കോൺഗ്രസിലേക്ക് മടങ്ങുന്നതിനെപ്പറ്റി ഗൗരവതരമായ ചർച്ചയൊന്നും നടന്നിട്ടില്ല. രാജി വ്യക്തിപരമായ തീരുമാനമായിരുന്നു. മാധ്യമങ്ങളോട് സംസാരിക്കുന്നതല്ലാതെ മറ്റു കോൺഗ്രസുകാരുമായി സംസാരിച്ചിട്ടില്ല. കെപിസിസി അധ്യക്ഷൻ കെ സുധാകരനുമായി ഏറ്റവും നല്ല അടുപ്പം തന്നെയാണുള്ളത്. സുധാകരനായതിനാൽ തന്നെ  ബോധപൂർവ്വം ഒഴിവാക്കും എന്നു വിശ്വസിക്കുന്നില്ലെന്നും എവി ​ഗോപിനാഥ് വ്യക്തമാക്കി.


സെമി കേഡർ സിസ്റ്റം വിജയകരമായി നടപ്പാക്കാൻ കേഡറെ ഒഴിവാക്കുന്നതാവും കോൺഗ്രസിലെ പുതിയ രീതിയെന്ന് എവി ​ഗോപിനാഥ് പരിഹസിച്ചു. താൻ സെമികേഡറല്ല, കേഡറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.