കണ്ണൂർ: ശശി തരൂരിനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. ശശി തരൂർ കോൺ​ഗ്രസ് പാ‍ർട്ടിയിലെ ഒരു എം.പി മാത്രമാണെന്നും പാ‍ർട്ടി നിലപാട് അം​ഗീകരിച്ചില്ലെങ്കിൽ തരൂരിന് പാർട്ടിക്ക് പുറത്തു പോകേണ്ടി വരുമെന്നും സുധാകരൻ പറഞ്ഞു. ഇക്കാര്യത്തിൽ ക‍ർശന നിലപാട് പാർട്ടിക്കുണ്ടെന്നും സുധാകരൻ വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

കെ റെയിൽ വിഷയത്തിൽ പാ‍ർട്ടിയുടേയും മുന്നണിയുടേയും നിലപാടിന് വിരുദ്ധമായ നിലയിലാണ് ശശി തരൂ‍ർ നിലപാടെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി പൊതു വേദികളിൽ ശശി തരൂർ സംസാരിച്ചതും കോൺ​ഗ്രസ് നേതാക്കളെ ചൊടിപ്പിച്ചിരുന്നു. കെ റെയിൽ പദ്ധതിക്കെതിരെ കോൺഗ്രസ് എംപിമാർ കേന്ദ്രമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ഒപ്പുവയ്ക്കാത്തതിനെ ചൊല്ലി ഒരാഴ്ചയോളമായി കോൺഗ്രസ് നേതാക്കൾക്കിടയിൽ നിന്ന് ഒളി‍ഞ്ഞും തെളിഞ്ഞും തരൂരിനെതിരെ വിമർശനങ്ങൾ ഉണ്ടാകുന്നുണ്ട്.


ALSO READ: Kitex Migrant Workers Violence: കിറ്റക്സ് തൊഴിലാളികളുടെ അക്രമം: 156 പേർ കസ്റ്റഡിയിൽ; കൂടുതൽ അറസ്റ്റ് ഇന്നുണ്ടാകും


രാജ്മോഹൻ ഉണ്ണിത്താൻ എംപിയും തരൂരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. കെ റെയിൽ വിഷയത്തിൽ നിലവിലെ കോൺഗ്രസ് നേതൃത്വം ശശി തരൂരിനോട് വിശദീകരണം ആവശ്യപ്പെടുമെന്നും തരൂരിന്റെ നിലപാട് ശരിയല്ലെങ്കിൽ പാർട്ടി തിരുത്തുമെന്നുമാണ് വ്യക്തമാക്കിയത്. മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ തരൂരിനെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു. തരൂരിന് അച്ചടക്കം അറിയില്ലെങ്കിൽ പാർട്ടി പഠിപ്പിക്കേണ്ടത് തന്നെയാണെന്നാണ് മുല്ലപ്പള്ളി അഭിപ്രായപ്പെട്ടത്.


തരൂർ വിശ്വപൗരനാണെങ്കിലും അദ്ദേഹത്തിന് കാര്യങ്ങൾ തിരിച്ചറിയാൻ സാധിക്കുന്നില്ലെന്നാണ് രാജ്മോഹൻ ഉത്തിത്താൻ പ്രതികരിച്ചത്. ഉറങ്ങുന്നവനെ വിളിച്ചുണർത്താം ഉറക്കം നടിക്കുന്നവനെ വിളിച്ചുണർത്താൻ സാധിക്കില്ല. ശശി തരൂർ ഇക്കാര്യത്തിൽ ഉറക്കം നടിക്കുകയാണെന്നും ഉണ്ണിത്താൻ ആരോപിച്ചു. പുരയ്ക്ക് ചാഞ്ഞാൽ സ്വർണ മരം ആണേലും വെട്ടണമെന്നും ഉണ്ണിത്താൻ പറഞ്ഞിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.