കണ്ണൂ‍ർ: സർക്കാർ കെ റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ ജനകീയപ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങി കോൺ​ഗ്രസ്. ലഘുരേഖകളുമായി അടുത്ത ആഴ്ച മുതൽ കോൺ​ഗ്രസ് പ്രവ‍ർത്തകർ വീടുകൾ തോറും കയറി പ്രചാരണം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ട് ലക്ഷം കോടിയുടെ പദ്ധതിയാണ് കെ റെയിൽ. സ്വന്തം ഏജൻസിയെ വച്ച് ഈ പദ്ധതി നടപ്പാക്കി പണം തട്ടാം എന്ന് മുഖ്യമന്ത്രി കരുതേണ്ടെന്ന് കെ സുധാകരൻ പറഞ്ഞു. കെ റെയിൽ പദ്ധതിയിൽ ജനാഭിപ്രായം അറിയണം എന്ന് എല്ലാവരും പറഞ്ഞിട്ടും സർക്കാർ അതിന് തയ്യാറായില്ലെന്നും പദ്ധതിയിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നിലപാട് വ്യക്തമാക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.


ALSO READ: Silverline Project | സിൽവർ ലൈൻ പദ്ധതിയിൽ സാമൂഹികാഘാത പഠനം നടത്താൻ സർക്കാർ വിജ്ഞാപനം പുറത്തിറക്കി


പാരിസ്ഥിതിക പഠനം നടത്താതെ മുന്നോട്ട് പോകാൻ എന്താണ് കാരണമെന്ന് സ‍ർക്കാർ വ്യക്തമാക്കണം. കെ റെയിലിന്റെ പ്രത്യാഘാതങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തും. ഇതിനായി യുഡിഎഫ് പ്രവ‍ർത്തകർ ലഘുരേഖകളുമായി വീടുകൾ കയറി പ്രചാരണം നടത്തും. പ്രസംഗവും പത്രസമ്മേളനവും നിർത്തി സമരമുഖത്തേക്ക് പോകുമെന്നും സുധാകരൻ പറഞ്ഞു.


ജനത്തെ തെറ്റിദ്ധരിപ്പിക്കാൻ  ശ്രമിച്ചാൽ നടപ്പാവില്ലെന്ന് സ‍ർക്കാർ മനസ്സിലാക്കണം. അടുത്ത ആഴ്ചമുതൽ  ലഘുരേഖകളുമായി  യുഡിഎഫ് വീട് കയറിയുള്ള പ്രചാരണം ആരംഭിക്കും.  എല്ലായിടത്തും നിയമനമടക്കം സിപിഎം ജനാധിപത്യവിരുദ്ധ നടപടി സ്വീകരിക്കുന്നു. രാഷ്ട്രപതിയുടെ ഡി-ലിറ്റ് ശുപാർശയിലെ ഇടപെടൽ പോലും ഇതിന് ഉദാഹരമാണ്. ഗവർണർ പറഞ്ഞതിൽ എന്താണ് യുക്തിയെന്നും കെ സുധാകരൻ ചോദിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.