K Sudhakaran: പുരാവസ്തു തട്ടിപ്പ് കേസിൽ കെ സുധാകരൻ അറസ്റ്റിൽ
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടു
കൊച്ചി: കെപിസിസി പ്രസിഡൻറ് കെ സുധാകരൻ അറസ്റ്റിൽ. പുരാവസ്തു തട്ടിപ്പ് കേസിലാണ് അറസ്റ്റ്. ഏഴ് മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടു. കെ സുധാകരനെ ഇന്ന് കേസിൽ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.നിലവിൽ മുൻകൂർ ജാമ്യം ഉള്ളതിനാൽ മറ്റ് പ്രശ്നങ്ങളില്ല. എന്നാൽ വീണ്ടും വിളിപ്പിക്കും.
അതേസമയം അറസ്റ്റിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് സംസ്ഥാനത്ത് ആകെ പ്രക്ഷോഭം സംഘടിപ്പിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...