തിരുവനന്തപുരം:  ദേശീയതലത്തില്‍  മാത്രമല്ല, ശക്തമായ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന കേരളത്തില്‍ പോലും ഇന്ന് കോണ്‍ഗ്രസ്‌ പാര്‍ട്ടി പരിതാപകരമായ അവസ്ഥയിലേയ്ക്ക് എത്തിയിരിയ്ക്കുകയാണ്.  അഭിപ്രായ ഭിന്നതയും ആഭ്യന്തര കലഹവും പാര്‍ട്ടിയെ താറുമാറാക്കിയിരിയ്ക്കുകയാണ്.   


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്തെ ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെ  പുന:സംഘടനയും  ഏതാണ്ട് നിലച്ച അവസ്ഥയിലാണ്. രൂക്ഷമായ അഭിപ്രായ ഭിന്നത മൂലം നാല് ജില്ലകളിലെ ഭാരവാഹികളുടെ കാര്യത്തിൽ മാത്രമാണ് ഇതിനകം ഏകദേശ ധാരണയിലെങ്കിലും എത്തിച്ചരാൻ കഴിഞ്ഞത്. 


പതിനാല് ജില്ലകളിലും പുതിയ പ്രസിഡന്‍റുമാരെ നിയമിച്ച് ഏറെനാളായിട്ടും ഭാരവാഹികളെ നിശ്ചയിക്കാൻ  കഴിയാത്ത ഗതികേടിലാണ് കോൺഗ്രസ് നേതൃത്വം. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ പുന:സംഘടന നിർത്തിവക്കണമെന്ന നിലപാടാണ് എ, ഐ വിഭാഗങ്ങൾ തുടക്കം മുതൽ സ്വീകരിച്ചത്. എന്നാൽ കേന്ദ്ര നേതൃത്വത്തിന്‍റെ അനുമതിയോടെ പുന:സംഘടനയുമായി കെ.സുധാകരനും വിഡി സതീശനും മുന്നോട്ട് പോവുകയായിരുന്നു.


Also Read:  ഡൽഹിയിൽ പ്രതിഷേധ മാർച്ചിനിടെ യുഡിഎഫ് എംപിമാരെ മർദിച്ച് പോലീസ്; പുരുഷ പോലീസ് മർദിച്ചെന്ന് രമ്യ ഹരിദാസ് എംപി


സംഘടനാ തിര‍ഞ്ഞടുപ്പിന് മുന്നോടിയായുള്ള അംഗത്വ വിതരണവും ഉദ്ദേശിച്ച രീതിയിൽ മുന്നോട്ട് പോകുന്നില്ല എന്നാണ് നേതൃത്വം തന്നെ വിലയിരുത്തുന്നത്. ഈ മാസം 31വരെയാണ് അംഗത്വ വിതരണത്തിന് എഐസിസി അനുവദിച്ചിരിക്കുന്ന സമയപരിധി. 


നിലവിൽ 33 ലക്ഷം അംഗങ്ങളാണ് കോൺഗ്രസിനുള്ളത്.  ഇത് 50 ലക്ഷമാക്കി ഉയർത്തുകയാണ് ലക്ഷ്യം.  ഏറണാകുളം  ജില്ലയില്‍ 5 ലക്ഷവും, ഇടുക്കിയില്‍ 1.25 ലക്ഷം, കോട്ടയത്ത് 2 ലക്ഷം, ആലപ്പുഴയില്‍ 2.25 ലക്ഷം  അംഗങ്ങളെയുമാണ് പാര്‍ട്ടിയിലേക്ക് ചേര്‍ക്കാനുദ്ദേശിക്കുന്നത്.
ഇനി അവശേഷിക്കുന്ന ചുരുക്കം ദിവസങ്ങൾക്കുള്ളിൽ 50 ലക്ഷം എന്ന ലക്ഷ്യത്തിലേക്ക് എങ്ങനെ എത്തിച്ചേരാനാകുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്.  


ഈ സാഹചര്യത്തിലാണ് പാർട്ടി അംഗങ്ങൾക്ക് മുന്നറിയിപ്പുമായി കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ. സുധാകരൻ രംഗത്ത് എത്തിയത്.  അംഗത്വ വിതരണ പ്രവർത്തനത്തിൽ ഇറങ്ങാത്തവരെ  പ്രത്യേകം നിരീക്ഷിക്കുമെന്നും അത് അവരുടെ ഭാവിയെ ബാധിക്കുമെന്നുമാണ് കെ. സുധാകരൻ വ്യക്തമാക്കിയിരിക്കുന്നത്.   റണാകുളത്ത് നടന്ന കോണ്‍ഗ്രസ് മധ്യമേഖലാ അംഗത്വ കണ്‍വെന്‍ഷനിലാണ് കേ സുധാകരന്‍  ഇക്കാര്യം പറഞ്ഞത്.


അംഗത്വമുയര്‍ത്തുക എന്നത് പ്രവര്‍ത്തകര്‍ ഒരു  വെല്ലുവിളിയായി ഏറ്റെടുത്ത് നടപ്പാക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.


ഈ മാസം 27 മുതൽ 31 വരെ മറ്റെല്ലാ പരിപാടികളും മാറ്റിവച്ച് പ്രവർത്തകരും നേതാക്കളും അംഗത്വ വിതരണത്തിന് ഇറങ്ങും. അംഗത്വ വിതണത്തിന് പിന്നാലെ കോൺഗ്രസ്, ദേശീയ തലത്തിൽ തന്നെ സംഘടനാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങും. 


നിലവിലെ ഷെഡ്യൂർ പ്രകാരം സെപ്റ്റബർ ആദ്യവാരം കോൺഗ്രസിന് പുതിയ ദേശീയ പ്രസിഡന്‍റ്  ചൂമതലയേൽക്കേണ്ടതുണ്ട്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.