KR Narayanan Film Institute : കെ.ആർ നാരയണൻ ഇൻസ്റ്റിറ്റ്യുട്ടിലെ വിദ്യാർഥി സമരം ഒത്തുതീർപ്പായി; സംവരണ മാനദണ്ഡങ്ങൾ സർക്കാർ തീരുമാനിക്കുമെന്നും മന്ത്രി
KR Narayanan Film Institute Students Protest : കഴിഞ്ഞ വർഷം ഡിസംബർ മുതൽ ആരംഭിച്ച സമരമാണ് ഇപ്പോൾ ഒത്തുതീർപ്പായത്
തിരുവനന്തപുരം : കെ.ആർ നാരയണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ജാതി വിവേചനമെന്ന ആരോപണത്തെ തുടർന്നുണ്ടായ വിദ്യാർഥി സമരം ഒത്തുതീർപ്പായി. വിദ്യാർഥികളുടെ പ്രതിനിധികളുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് നടത്തിയ യോഗത്തിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനമായത്. രാജിവെച്ച ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ ശങ്കർ മോഹന് പകരം പുതിയാളെ ഉടൻ നിയമിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു അറിയിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിൽ നിലവിൽ ഒഴിവുള്ള സംവരണ സീറ്റുകൾ ഉടൻ നികത്തും. സംവരണങ്ങൾ മാനദണ്ഡങ്ങൾ സർക്കാർ തീരുമാനിക്കുമെന്ന് മന്ത്രി ആർ ബിന്ദു വ്യക്തമാക്കി.
കൂടാതെ ഇൻസ്റ്റിറ്റ്യൂട്ട് ജീവനക്കാർ ഡയറക്ടറുടെ വീട്ട് ജോലി ചെയ്യേണ്ട കാര്യമില്ല. കെ.ജയകുമാർ കമ്മിറ്റിയുടെ ശുപാർശകൾ ഉടൻ നടപ്പിലാക്കും. വൈകാതെ തന്നെ ഇൻസ്റ്റിറ്റ്യൂട്ടിലെ അക്കാദമിക പ്രവർത്തനങ്ങൾ പുനഃരാരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. ജുനവരി 21നാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായിരുന്ന ശങ്കർ മോഹൻ രാജി സമർപ്പിക്കുന്നത്. രാജി സർക്കാർ സ്വീകരിക്കുകയും ചെയ്തു. ശങ്കർ മോഹന് പകരം പുതിയ ഡയറക്ടരെ തിരഞ്ഞെടുക്കുന്നതിനായി. മൂന്നംഗ സെര്‍ച്ച് കമ്മിറ്റിയെ രൂപീകരിച്ചു. വികെ രാമചന്ദ്രന്‍, ഷാജി എന്‍ കരുണ്‍, ടിവി ചന്ദ്രന്‍ എന്നിവരാണ് സെര്‍ച്ച് കമ്മിറ്റിയിലുള്ളത്.
ALSO READ : KR Narayanan Film Institute : കെ.ആർ നാരയണൻ ഇൻസ്റ്റിറ്റ്യുട്ട് സമരം; വിദ്യാർഥികൾക്കൊപ്പമെന്ന് നടൻ ഫഹദ് ഫാസിൽ
അതേസമയം തന്റെ രാജി ഇൻസ്റ്റിറ്റ്യൂട്ടിലെ സമരത്തെ തുടർന്നല്ലയെന്നും കാലവാധി കഴിയുന്നതിന്റെ പശ്ചാത്തലത്തിലാണ് പദവി ഒഴിഞ്ഞതെന്ന് ശങ്കർ മോഹൻ വ്യക്തമാക്കിയിരുന്നു. ശങ്കർ മോഹനെതിരെ ജാതി വിവേചനം അടക്കമുള്ള പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ഡിസംബർ മുതൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്ടെർക്കെതിരെ കെആർ നാരായണനിലെ വിദ്യാർഥികൾ സമരം ആരംഭിച്ചത്. നേരത്തെ ശങ്കർ മോഹന് എതിരെയുള്ള ആരോപണങ്ങൾ പരിശോധിക്കാൻ സർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു.
ദളിത് ജീവനക്കാരെ കൊണ്ട് സ്വന്തം വീട്ടിലെ കക്കൂസ് കഴുകിച്ചെന്നും സംവരണം അട്ടിമറിച്ച് വിദ്യാർഥി പ്രവേശനം നടത്തിയെന്നും ഉൾപ്പെടെ ഗുരുതര പരാതികളാണ് ശങ്കർ മോഹനെതിരെ ഉയർന്ന് വന്നത്. ഇത്രയും ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടും ശങ്കർ മോഹനെ സംരക്ഷിച്ചത് കെ.ആർ നാരയണൻ ഇൻസ്റ്റിറ്റ്യുട്ടിന്റെ ചെയർമാൻ അടൂർ ഗോപാലകൃഷ്ണനാണെന്ന് ആരോപണം ഉയർന്നിരുന്നു. ഇതെ തുടർന്ന് അടൂരിനെതിരെ വലിയ തോതിൽ പ്രതിഷേധം ഉയരുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...