KR Narayanan Film Institute : കെ.ആർ നാരയണൻ ഇൻസ്റ്റിറ്റ്യുട്ട് സമരം; വിദ്യാർഥികൾക്കൊപ്പമെന്ന് നടൻ ഫഹദ് ഫാസിൽ

Fahadh Faasil on KR Narayanan Film Institute Protest : വിദ്യാർഥികൾക്കൊപ്പമാണെന്നും ക്ലാസുകൾ ഉടൻ ആരംഭിക്കാൻ സാധിക്കട്ടെയെന്ന് ഫഹദ് പറഞ്ഞു

Written by - Zee Malayalam News Desk | Last Updated : Jan 22, 2023, 08:12 PM IST
  • ഫഹദ് നിർമിക്കുന്ന തങ്കം എന്ന സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ വാർത്ത സമ്മേളനത്തിലാണ് സംസ്ഥാനത്തെ ഫിലിം ഇൻസ്റ്റിറ്റ്യാട്ടിലെ വിവാദ പ്രശ്നത്തെ കുറിച്ച് നിലപാട് വ്യക്തമാക്കിയത്.
  • പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നുണ്ടെന്നും ഉടൻ തന്നെ ക്ലാസുകൾ ആരംഭിച്ച് പഠനം ആരംഭിക്കാൻ സാധിക്കട്ടെയെന്നും ഫഹദ്
KR Narayanan Film Institute : കെ.ആർ നാരയണൻ ഇൻസ്റ്റിറ്റ്യുട്ട് സമരം; വിദ്യാർഥികൾക്കൊപ്പമെന്ന് നടൻ ഫഹദ് ഫാസിൽ

കൊച്ചി : കെ.ആർ നാരയണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനം ആരോപണത്തെ തുടർന്ന് വിദ്യാർഥികൾ സംഘടിപ്പിക്കുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നടൻ ഫഹദ് ഫാസിൽ. താൻ വിദ്യാർഥികൾക്കൊപ്പമാണെന്നും പ്രശ്നങ്ങൾക്ക് പരിഹാരം ഉടൻ ഉണ്ടാകട്ടെയെന്നാണ് ഫഹദ് വിഷയത്തിൽ തന്റെ നിലപാട് അറിയിച്ചത്. പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നുണ്ടെന്നും ഉടൻ തന്നെ ക്ലാസുകൾ ആരംഭിച്ച് പഠനം ആരംഭിക്കാൻ സാധിക്കട്ടെയെന്നും ഫഹദ് കൂട്ടിച്ചേർത്തു. ഫഹദ് നിർമിക്കുന്ന തങ്കം എന്ന സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ വാർത്ത സമ്മേളനത്തിലാണ് സംസ്ഥാനത്തെ ഫിലിം ഇൻസ്റ്റിറ്റ്യാട്ടിലെ വിവാദ പ്രശ്നത്തെ കുറിച്ച് നിലപാട് വ്യക്തമാക്കിയത്.

അതേസമയം കഴിഞ്ഞ ദിവസം ഇൻസ്റ്റിറ്റ്യുട്ടിന്റെ ഡയറക്ടർ ശങ്കര്‍ മോഹൻ രാജി സമർപ്പിച്ചിരുന്നു. കാലാവധി കഴിയുന്നതിന്റെ അടിസ്ഥാനത്തിലാണ് താൻ രാജിവെച്ചുതെന്ന് ശങ്കർ മോഹൻ വ്യക്തമാക്കി. ശങ്കർ മോഹനെതിരെ ജാതി വിവേചനം അടക്കമുള്ള പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ഡിസംബർ മുതൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്ടെർക്കെതിരെ കെആർ നാരായണനിലെ വിദ്യാർഥികൾ സമരം ആരംഭിച്ചത്. നേരത്തെ ശങ്കർ മോഹന് എതിരെയുള്ള ആരോപണങ്ങൾ പരിശോധിക്കാൻ സർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. 

ALSO READ : ശങ്കര്‍ മോഹന്റെ രാജി സര്‍ക്കാര്‍ സ്വീകരിച്ചു; പുതിയ ഡയറക്ടർക്കായി മൂന്നം​ഗ സെര്‍ച്ച് കമ്മിറ്റി

ദളിത് ജീവനക്കാരെ കൊണ്ട് സ്വന്തം വീട്ടിലെ കക്കൂസ് കഴുകിച്ചെന്നും സംവരണം അട്ടിമറിച്ച് വിദ്യാർഥി പ്രവേശനം നടത്തിയെന്നും ഉൾപ്പെടെ ​ഗുരുതര പരാതികളാണ് ശങ്കർ മോഹനെതിരെ ഉയർന്ന് വന്നത്. ഇത്രയും ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടും ശങ്കർ മോഹനെ സംരക്ഷിച്ചത് കെ.ആർ നാരയണൻ ഇൻസ്റ്റിറ്റ്യുട്ടിന്റെ ചെയർമാൻ അടൂർ ഗോപാലകൃഷ്ണനാണെന്ന് ആരോപണം ഉയർന്നിരുന്നു. ശങ്കർ മോഹന് പകരം പുതിയ ഡയറക്ടരെ തിരഞ്ഞെടുക്കുന്നതിനായി. മൂന്നംഗ സെര്‍ച്ച് കമ്മിറ്റിയെ രൂപീകരിച്ചു. വികെ രാമചന്ദ്രന്‍, ഷാജി എന്‍ കരുണ്‍, ടിവി ചന്ദ്രന്‍ എന്നിവരാണ് സെര്‍ച്ച് കമ്മിറ്റിയിലുള്ളത്.

നേരത്തെ ഇൻസ്റ്റിറ്റ്യുട്ടിലെ വിഷയത്തെ കുറിച്ച് നടൻ മമ്മൂട്ടിയോട് പ്രതികരണം ചോദിച്ചപ്പോൾ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു. നൻപകൽ നേരത്ത് മയക്കം എന്ന സിനിമയുമായി ബന്ധപ്പെട്ട വാർത്തസമ്മേളനത്തിലാണ് മമ്മൂട്ടി കെ.ആർ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്നങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ ഒഴിഞ്ഞ് മാറിയത്. അവിടേക്ക് ഇപ്പോൾ പോകണ്ട എന്നാണ് മമ്മൂട്ടി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി നൽകിയത്. നടന്റെ ഈ നിലപാട് ഇല്ലാഴ്മയെ വിമർശിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News