തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിനൊപ്പം നിരക്കും വർധിപ്പിക്കും. ഈ മാസത്തെ ബില്ലില്‍ വൈദ്യുതിക്ക് യൂണിറ്റിന് 19 പൈസ സർചാർജ് ഈടാക്കാനും തീരുമാനം. നിലവിലുള്ള ഒമ്പത് പൈസയ്ക്ക് പുറമെയാണ് 10 പൈസ കൂടി സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുന്നത്. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാനവ്യാപകമായി ലോഡ് ഷെഡിങ് നടപ്പാക്കേണ്ടെന്ന് തീരുമാനിച്ചെങ്കിലും പ്രാദേശികതലത്തിൽ പലയിടത്തും നിയന്ത്രണം തുടങ്ങി.


COMMERCIAL BREAK
SCROLL TO CONTINUE READING

സാഹചര്യം വിലയിരുത്തി അതത് സ്ഥലത്ത് ആവശ്യമെങ്കിൽ വിതരണം നിയന്ത്രിക്കാൻ ട്രാൻസ്മിഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. രാത്രിയിൽ ചില പ്രദേശങ്ങളിൽ ഇടയ്ക്കിടെ വൈദ്യുതി വിതരണം തടസ്സപ്പെടും. രാത്രി ഏഴിനും ഒന്നിനും ഇടയ്ക്കുള്ള സമയത്ത് വൈദ്യുതി ഉപയോഗം ക്രമാതീതമായാൽ വൈദ്യുതി വിതരണലൈനുകൾ ഓഫ് ചെയ്യുമെന്നുള്ള അറിയിപ്പാണ് കെഎസ്ഇബി പാലക്കാട് ട്രാൻസ്‌മിഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ പുറത്തിറക്കിയത്.


ALSO READ: കള്ളക്കടൽ പ്രതിഭാ​സം; കടലാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്, ജാ​ഗ്രത നിർദേശം


പല ജില്ലകളിലും ഉഷ്ണതരംഗസാഹചര്യം നിലനിൽക്കുന്നതിനാൽ വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്നത് നിയന്ത്രിക്കാനാവുന്നില്ല. സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത വ്യാഴാഴ്ച 5854 മെഗാവാട്ട് ആയിരുന്നു. 11.42 കോടി യൂണിറ്റ് ഉപയോഗിച്ചു. ഇത് സർവകാല റെക്കോഡാണ്.


4200 മെഗാവാട്ട് പുറത്തുനിന്ന് കൊണ്ടുവരുന്നതും 1600 മെഗാവാട്ട് ഇവിടെ ഉത്പാദിപ്പിക്കുന്നതും ചേർത്ത് 5800 മെഗാവാട്ട് കൈകാര്യശേഷിയേ സംസ്ഥാനത്തെ വിതരണ-പ്രസരണ ശൃംഖലയ്ക്കുള്ളൂ. ഈ ശേഷി മറികടന്നാൽ പുറത്തുനിന്ന് വൈദ്യുതി കൊണ്ടുവരാനാകില്ല. ലോഡുകൂടി പലയിടത്തും വൈദ്യുതിവിതരണം തടസ്സപ്പെടുകയും ചെയ്യും.


മഴപെയ്ത് ചൂടുകുറഞ്ഞ് ഉപഭോഗം കുറയുന്നതുവരെ ഈ സ്ഥിതി തുടരും. അതേസമയം, വൈദ്യുതി ഉപയോഗത്തില്‍ ജനങ്ങള്‍ സ്വയം നിയന്ത്രണം കാണിച്ചത് ഫലവത്തായെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി വ്യക്തമാക്കി. അലങ്കാര ലൈറ്റുകളും മറ്റും ഓഫ് ചെയ്ത് സഹകരിക്കണമെന്നും വന്‍കിട ഉപഭോക്താക്കള്‍ സഹകരിച്ചത് ഗുണം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.


ALSO READ: ഉഷ്ണതരം​ഗ സാധ്യത; ആറ് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, പുറം ജോലികൾക്ക് സമയനിയന്ത്രണം


നിയന്ത്രണം പാലിക്കാന്‍ തുടങ്ങിയതോടെ ഇന്നലത്തെ ഉപയോഗം 5,800ല്‍ നിന്ന് 5,600 മെഗാവാട്ടായി കുറഞ്ഞിട്ടുണ്ടെന്നും ഗാര്‍ഹിക ഉപഭോക്താക്കളെ പരമാവധി ബാധിക്കാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പവര്‍കട്ട് ഏര്‍പ്പെടുത്താതിരിക്കാനാണ് ശ്രമമെന്നും മന്ത്രി കൂട്ടിച്ചേർത്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.