കെഎസ്ഇബിയിൽ സുരക്ഷാസേനയെ വെട്ടിക്കുറച്ചു; ഡാമുകളുടെ സുരക്ഷയും അനിശ്ചിതത്വത്തിൽ
കെഎസ്ഇബി മാനേജ്മെൻ്റ് യൂണിയനുകൾക്ക് വഴങ്ങുന്നതായാണ് പൊതുവേ ഉയരുന്ന ആക്ഷേപം
തിരുവനന്തപുരം: വൈദ്യുതി ബോർഡിൻ്റെ മുൻ ചെയർമാൻ ബി. അശോകിന്റെ പരിഷ്കാരങ്ങൾക്ക് ഷോക്ക് കുറച്ച് നിലവിലെ ചെയർമാൻ.സംസ്ഥാന വ്യവസായ സുരക്ഷാസേനയെ കെഎസ്ഇബിയിൽ നിന്ന് വെട്ടിക്കുറച്ചു. നാളെ മുതൽ ഓഫീസിന് മുന്നിൽ സുരക്ഷ വേണ്ടെന്ന് രാജൻ എൻ. ഖോബ്രഗഡെ SISFന് കത്ത് നൽകി. ഇതോടെ രണ്ട് സുരക്ഷ ജീവനക്കാരെ SISF ഒഴിവാക്കി.
കെഎസ്ഇബി മാനേജ്മെൻ്റ് യൂണിയനുകൾക്ക് വഴങ്ങുന്നതായാണ് പൊതുവേ ഉയരുന്ന ആക്ഷേപം. മുൻപ് കെഎസ്ഇബിയെ നയിച്ചിരുന്ന ബി.അശോകിനെതിരെ ഇടത് യൂണിയനുകൾ വിവിധ വിഷയങ്ങളിൽ സമരം നടത്തിയിരുന്നു. എന്നാൽ, പുതിയ ചെയർമാൻ വന്നതോടെ യൂണിയനുകളുടെ താല്പര്യങ്ങൾക്ക് വഴങ്ങുകയാണ് മാനേജ്മെൻ്റ്.
ഇതിൻ്റെ ആദ്യപടിയായി സംസ്ഥാന വ്യവസായ സുരക്ഷാസേനയെ കെഎസ്ഇബിയിൽ നിന്ന് വെട്ടിക്കുറച്ചു. നാളെ മുതൽ ഓഫീസിന് മുന്നിൽ സുരക്ഷ വേണ്ടെന്ന് രാജൻ എൻ. ഖോബ്രഗഡെ എസ് ഐ എസ് എഫിന് കത്ത് നൽകുകയും ചെയ്തിട്ടുണ്ട്. ഇതോടെ രണ്ട് സുരക്ഷ ജീവനക്കാരെ എസ് ഐ എസ് എഫ് ഒഴിവാക്കുകയും ചെയ്തു. ബി അശോകിനെ മാറ്റിയതിന് പിന്നാലെയാണ് സംസ്ഥാന വ്യവസായ സുരക്ഷാസേനയെ വെട്ടിക്കുറച്ചത്.
ഇക്കാര്യത്തിൽ മാത്രമല്ല നിലവിൽ അനിശ്ചിതത്വവും പ്രതിസന്ധിയുമുള്ളത്. സംസ്ഥാനത്തെ ഡാമുകളുടെ സുരക്ഷയും ഇതോടെ പ്രതിസന്ധിക്ക് വഴിവച്ചു. വ്യവസായ സുരക്ഷ സേന നടത്തിയത് 15 ഡാമുകളുടെ സുരക്ഷ ഓഡിറ്റാണ്. കുറഞ്ഞ സേന ചെലവ് നൽകിയിട്ടും SISF സുരക്ഷയിൽ കെഎസ്ഇബി നടപടിയെടുക്കുന്നില്ലെന്നുള്ളതും ശ്രദ്ധേയമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...