തിരുവനനന്തപുരം: കെ.എസ്.ഇ.ബി ചെയർമാൻ  ബി അശേകും  ഇടത് സംഘടനാ നേതാക്കളും തമ്മിലുളള  പോര്  ഇപ്പോഴും രൂക്ഷമായി തന്നെ തുടരുകയാണ്. സംഘടനാ  നേതാക്കൾ രണ്ട് വട്ടം വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടിയുമായി ചർച്ച നടത്തിയെങ്കിലും ഇതുവരെ പ്രശ്നപരിഹാരത്തിന് ഫോർമുല രൂപപെട്ടിട്ടില്ല. സംഘടാനാ നേതാക്കളുടെ സ്ഥലം മാറ്റ ഉത്തരവ് പിൻവലിക്കാതെയുള്ള ഒരു ഒത്തുതീർപ്പിനും തയ്യാറല്ലെന്നാണ് കെ.എസ് ഇ.ബി ഓഫീസേഴ്സ് അസ്സേസിയേൽന്റെ  നിലപാട് . മന്ത്രിയുമായുള്ള ചർച്ചയിലും ഈ ആവശ്യം തന്നെയാണ് ഇടത് സംഘടനാ നേതാക്കൾ  പ്രധാനമായും ഉന്നയിച്ചത്.
എന്നാൽ  നേതാക്കളുടെ സ്ഥലം മാറ്റം പിൻവലിക്കാനാകില്ലെന്നാണ് മാനേജ്മെന്റ് പറയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

 അച്ചടക്ക നടപടിയുടെ ഭാഗമായി സ്വീകരിച്ച സ്ഥലംമാറ്റ ഉത്തരവ് പിൻവലിക്കാൻ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടെന്നാണ് ബോർഡിന്റെ നിലപാട്. ഹൈക്കോടതി ഉത്തരവ് പ്രകാരം ഇനി ഊർജ്ജ വകുപ്പ് സെക്രട്ടറിയുടെ സാനിധ്യത്തിലാണ് ചർച്ച നടക്കേണ്ടത്. ബോർഡിനെതിരായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസ്സേസിയേഷന്റെ തീരുമാനം. എറണാകുളത്ത് നിന്നും കാസർഗോഡ് നിന്നും നിശ്ചയിച്ചിട്ടുള്ള രണ്ട് മേഖലാ ജാഥകൾ മുൻ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് യൂണിയൻ നേതാക്കൾ അറിയിച്ചു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ചട്ടപടി സമരം ആരംഭിക്കുമെന്നും കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസ്സോസിയേഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസ്സോസിയേഷൻ സംസ്ഥാന നേതാവായ ജാസ്മിൻ ബാനുവിനെ സസ്പെന്റ് ചെയ്തതോടെയാണ് ഇടത് യൂണിയനും  ചെയർമാനും തമ്മിലുള്ള പോര്  തുടങ്ങിയത്. അനധികൃതമായി അവധി എടുത്തത്തിന്റെ പേരിലായിരുന്നു സസ്പെൻഷൻ. ഇതിൽ പ്രതിഷേധിച്ച് സമരം നടത്തിയതിന്റെ പേരിൽ  ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്  എം.ജി സുരേഷിനെയും സംസ്ഥാന നേതാവായ ഹരികുമാറിനെയും പിന്നാലെ സസ്പെന്റ് ചെയ്തു. സസ്പെഷൻ കാലയളവിലും ജാസ്മിൻ ബാനു കെ.എസ് ഇബിക്ക് എതിരെയും ചെയർമാന് എതിരെയും ശക്തമായ നിപാട് സ്വീകരിച്ച് വൈദ്യുതി ബോർഡ് ആസ്ഥാനത്തിന് മുന്നിലെ സമരത്തിലടക്കം പങ്കെടുത്തിരുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.