തിരുവനന്തപുരം: കോവിഡിൽ (Covid19) തൊഴിൽ ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ കേരള ആധാരമെഴുത്തുകാരുടെയും, പകർപ്പെഴുത്തുകാരുടെയും, സ്റ്റാമ്പ് വെണ്ടർമാരുടെയും ക്ഷേമനിധി ബോർഡ് അംഗങ്ങൾക്ക് 1000 രൂപ വീതം ധനസഹായം നൽകും.  ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ക്ഷേമനിധി ബോർഡ് ചെയർമാന് സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർദ്ദേശം നൽകി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഏകദേശം ഏഴായിരത്തോളം അംഗങ്ങൾക്ക് സഹായധനമായി നൽകുന്ന എഴുപത് ലക്ഷം രൂപ പൂർണ്ണമായും ക്ഷേമനിധി ബോർഡിന്റെ ഫണ്ടിൽ നിന്നാണ് ചെലവഴിക്കുന്നത്. 


Also ReadKerala COVID Update : വീണ്ടും ഉയർന്ന് സംസ്ഥാനത്തെ കോവിഡ് മരണനിരക്ക്; 24,166 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.87 ശതമാനം


 2020 കോവിഡ് കാലത്ത് ക്ഷേമനിധി ബോർഡിൽ (Kshemanidhi Board) നിന്നും അംഗങ്ങൾക്കായി 3000 രൂപ വീതം ധനസഹായം അനുവദിച്ചിരുന്നു.  5795 അംഗങ്ങൾക്കായി 1,73,85,000 രൂപയാണ് ക്ഷേമനിധി ബോർഡ് മുഖേന വിതരണം ചെയ്തത്. നിരവധി കുടുബംങ്ങളാണ് കോവിഡിൽ പകച്ച് ജീവിതം വഴി മുട്ടിയത്.


Also ReadBank Holidays: ജൂണിൽ 9 ദിവസം ബാങ്ക് അവധിയായിരിക്കും, list ശ്രദ്ധിക്കുക 


ഇതോടെയാണ് സഹകരണ വകുപ്പ്  വിവിധ ധനസഹായങ്ങൾക്കായി ശുപാർശ ചെയ്തത്. നിരവധി പേരാണ് കോവിഡ് കാലത്ത് ഏറെ ബുദ്ധിമുട്ടിയത്. ഇതോടെ നിരവധി പദ്ധതികൾ സംസ്ഥാന സർക്കാരിൻറെ നേതൃത്വത്തിൽ നടപ്പാക്കിയത്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.