തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിൽ സിഐടിയു യൂണിയൻ കെ എസ് ആർടിസിയുടെ കെട്ടിടം അനധികൃതമായി കയ്യേറി. 


COMMERCIAL BREAK
SCROLL TO CONTINUE READING

KSRTEA(CITU) യൂണിയനാണ് കെട്ടിടം കയ്യേറി കമ്മിറ്റി ഓഫീസ് ആക്കിയത്. കെട്ടിടം കയ്യേറുക മാത്രമല്ല അതിൽ രൂപ മാറ്റങ്ങൾ വരുത്തുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ BMS നേതൃത്വത്തിലുള്ള കേരളാ സ്‌റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് KSRTC കിളിമാനൂർ ഡിറ്റിഒ യ്ക്ക് പരാതി നൽകിയിട്ടുണ്ട്. 


അനധികൃത കയ്യേറ്റം ഒഴിപ്പിച്ചില്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് കേരളാ സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് നേതാവ് ശ്രീജിത്ത് ഐജി അറിയിച്ചു. KSRTC വക കെട്ടിടങ്ങളുടെയും മറ്റ് വസ്തു വകകളുടേയും ദുരുപയോഗം തടയുന്നതിന് സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്.