Edappal Bus Accident: എടപ്പാളിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഡ്രൈവർ മരിച്ചു; 10 പേർക്ക് പരിക്ക്
Edappal Accident: ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടമുണ്ടായത്. കെഎസ്ആര്‍ടിസി ബസ് പിക് അപ് ജീപ്പിലേക്ക് ഇടിച്ചുകയറിയതോടെ പിക് അപ് വാൻ ഡ്രൈവര്‍ വാഹനത്തിനുള്ളില്‍ കുടുങ്ങി പോയിരുന്നു.
മലപ്പുറം: എടപ്പാൾ മേൽപ്പാലത്തിൽ കെ എസ് ആർ ടി സി ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ച് അപകടം. തൃശൂർ ഭാഗത്തുനിന്നും വന്ന ബസും എതിർദിശയിൽ നിന്നുവന്ന പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം.
Also Read: ഓംലെറ്റ് വൈകിയതിൽ കട അടിച്ചു തകർത്തു; കഴിച്ചുകൊണ്ടിരുന്നവർക്കും മർദ്ദനം; 2 പേർ അറസ്റ്റിൽ!
സംഭവത്തില്‍ 10 പേർക്ക് പരിക്കേറ്റിട്ടുണ്ട്, പാലക്കാട് സ്വദേശിയായ പിക്കപ്പ് ഡ്രൈവർ മരിച്ചു. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടമുണ്ടായത്. കെഎസ്ആര്‍ടിസി ബസ് പിക് അപ് ജീപ്പിലേക്ക് ഇടിച്ചുകയറിയതോടെ പിക് അപ് വാൻ ഡ്രൈവര്‍ വാഹനത്തിനുള്ളില്‍ കുടുങ്ങി പോയിരുന്നു. പിന്നീട് ഫയര്‍ഫോഴ്സെത്തി രണ്ടു മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് ഇയാളെ പുറത്തെടുത്തത്. പാലക്കാട് സ്വദേശിയായ പിക്കപ്പ് ഡ്രൈവർ മരിച്ചു.
Also Read: ശുക്ര-രാഹു-സൂര്യ സംഗമത്തിലൂടെ ത്രിഗ്രഹിയോഗം; ഈ രാശിക്കാരുടെ തലവര മാറും
പരിക്കേറ്റ മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഗുരുതരമല്ലെന്നും പോലീസ് അറിയിച്ചു. കെഎസ്ആര്‍ടിസിയുടെ സ്വിഫ്റ്റ് സൂപ്പര്‍ഫാസ്റ്റ് ബസാണ് അപകടത്തില്‍പെട്ടത്. ബസിൽ അധിക യാത്രക്കാർ ഉണ്ടായിരുന്നില്ല. യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. ബസ് ക്രയിൻ ഉപയോഗിച്ച് കെട്ടിവലിച്ചായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്