കൊച്ചി: എറണാകുളം അങ്കമാലിയിൽ കെഎസ്ആര്‍ടിസി ബസിന് പിറകിൽ ടൂറിസ്റ്റ് ബസ് ഇടിച്ച് അപകടം. അപകടത്തിൽ കെഎസ്ആർടിസി ബസിലെ യാത്രക്കാരി മരിച്ചു. മലപ്പുറം ചെമ്മാട് സ്വദേശി സെലീന ഷാഫി (38) ആണ് മരിച്ചത്. രാവിലെ 5.45 ഓടെയായിരുന്നു അപകടം.


COMMERCIAL BREAK
SCROLL TO CONTINUE READING

അങ്കമാലി കെഎസ്ആ‍ര്‍ടിസി ബസ് സ്റ്റാൻഡിന് മുൻ വശത്ത് വച്ചാണ് അപകടമുണ്ടായത്. സ്റ്റാൻഡിലേക്ക് കയറുകയായിരുന്ന കെഎസ്ആര്‍ടിസി ലോ ഫ്ലോര്‍ ബസിന് പിന്നിലേക്ക് ടൂറിസ്റ്റ് ബസ് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് തകര്‍ന്ന് പിൻവശത്തിരുന്ന യാത്രക്കാരിയായ സെലീന റോഡിലേക്ക് വീണു. റോഡിലേക്ക് തലയിടിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ സെലീനയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


ALSO READ: KSRTC : കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ഒരുലക്ഷത്തിലധികം രൂപ കാണാതായി


സൗദിയിൽ നിന്നും  ഇന്നലെ രാത്രിയോടെ മടങ്ങിയെത്തി ബന്ധുക്കള്‍ക്കൊപ്പം നാട്ടിലേക്കുള്ള യാത്രക്കിടയിലാണ് സെലീന അപകടത്തിൽപ്പെട്ടത്. ബെംഗളൂരുവിൽ നിന്നും പത്തനംതിട്ടയിലേക്ക് പോകുകയായിരുന്നു ടൂറിസ്റ്റ് ബസും കൊച്ചിയിൽ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ലോ ഫ്ലോർ ബസുമാണ് അപകടത്തിൽപ്പെട്ടത്. കെഎസ്ആര്‍ടിസി ലോ ഫ്ലോർ ബസിൽ മലപ്പുറത്തേക്കുള്ള യാത്രയിലേക്കായിരുന്നു ഇവർ. ബസിൽ ഒപ്പമുണ്ടായിരുന്ന സെലീനയുടെ ബന്ധുവിന് അപകടം നേരിൽ കണ്ടതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യമുണ്ടായി. ഇവരെയും ആശുപത്രിയിലേക്ക് മാറ്റി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.